കേന്ദ്ര ബജറ്റ് 2024 തത്സമയം | Union Budget 2024 | Live Blog
പൊതുവേ ഇടക്കാല ബജറ്റില്‍ വോട്ട് ഓണ്‍ അക്കൗണ്ടാണ് ഉണ്ടാവുക. എങ്കിലും, വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ധനമന്ത്രിമാര്‍ ശ്രമിക്കാറുണ്ട്. നിര്‍മ്മല സീതാരാമനും ഇതേപാത പിന്തുടരാനാണ് സാധ്യതയേറെ.
കര്‍ഷകര്‍, വിലക്കയറ്റത്താല്‍ ഞെരുക്കത്തിലായ സാധാരണക്കാര്‍, തൊഴിലന്വേഷകരായ യുവാക്കള്‍, നിക്ഷേപകര്‍ തുടങ്ങി നിരവധിപേരെ തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്ന വെല്ലുവിളി നിര്‍മ്മലയ്ക്ക് മുന്നിലുണ്ട്. അതുകൊണ്ട്, ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇടക്കാല ബജറ്റിലും നിറയ്ക്കാന്‍ നിര്‍മ്മല ശ്രമിച്ചേക്കും.
2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ധനമന്ത്രിയുടെ അധികച്ചുമതല വഹിച്ച പീയുഷ് ഗോയലാണ്. ആദായ നികുതിദായകര്‍ക്ക് 5 ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിനുള്ള നികുതി റിബേറ്റിലൂടെ ഒഴിവാക്കിയത് ഇടക്കാല ബജറ്റിലൂടെ പീയുഷ് ഗോയലാണ്. മാത്രമല്ല, ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തിയതും അതേ ബജറ്റില്‍ ഗോയലാണ്.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിന്റെ ലൈവ് അപ്‌ഡേറ്റുകളും വിശകലനങ്ങളും
Stay informed with live updates and expert analysis of the Union Budget 2024 on Dhanam Online's live blog.
Live Updates
- 1 Feb 2024 2:16 PM IST
- ഇടക്കാല ബജറ്റ് 2024: സമഗ്ര വാര്‍ത്തകള്‍ ധനം ഓണ്‍ലൈന്‍ വെബ്‌സൈറ്റിലും ലൈവ് ബ്ലോഗിലും തുടരും
- 1 Feb 2024 12:31 PM IST
ഇലക്ട്രിക് ബസ് ഓഹരികളില്‍ കുതിപ്പ്
- പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ ഇലക്ട്രിക് ബസ് കമ്പനികളുടെ ഓഹരികള്‍ 5 ശതമാനം വരെ ഉയര്‍ന്നു.
- പ്രമുഖ ഇലക്ട്രിക് ബസ് നിര്‍മാതാക്കളായ ഗ്രീന്‍ടെക് ഓഹരി വില 6.2 ശതമാനം ഉയര്‍ന്ന് 1,849 രൂപയിലെത്തി. ജെ.ബി.എം ഓട്ടോ, കോട്ടണ്‍ ഗ്രീവ്‌സ് എന്നിവയുടെ ഓഹരികള്‍ 5 ശതമാനം വരെയും ഉയര്‍ന്നു.
- പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ ഇലക്ട്രിക് ബസ് കമ്പനികളുടെ ഓഹരികള്‍ 5 ശതമാനം വരെ ഉയര്‍ന്നു.
- 1 Feb 2024 12:28 PM IST
- 2024-2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുമേഖലാ ഓഹരി വില്‍പ്പന ലക്ഷ്യം 50,000 കോടി രൂപ.
- 2024 സാമ്പത്തിക വര്‍ഷത്തിലെ ലക്ഷ്യം 30,000 കോടി രൂപയായി കുറച്ചു.
- 1 Feb 2024 12:27 PM IST
- നികുതി നിര്‍ദ്ദേശങ്ങള്‍
നികുതി നിരക്കുകളില്‍ മാറ്റമില്ല. പ്രത്യക്ഷ-പരോക്ഷ നികുതിക ഇറക്കുമതി തീരുവകളും മാറ്റമില്ലാതെ നിലനിര്‍ത്തി.
- സ്റ്റാര്‍ട്ടപ്പുകളുടെ നികുതിയിളവ്
സോവറിന്‍ വെല്‍ത്ത്, പെന്‍ഷന്‍ ഫണ്ടുകള്‍ മുഖേനയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന നികുതിയിളവിന്റെ കാലാവധി 31.03.2024ല്‍ നിന്ന് 31.03.2025 വരെ നീട്ടി
- 1 Feb 2024 12:14 PM IST
- ധനക്കമ്മിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.96 ആയി ഉയര്‍ന്നു
- 1 Feb 2024 12:02 PM IST
നികുതിയിൽ മാറ്റം ഇല്ല;കമ്മി കുറയും
- നികുതി നിരക്കുകളിൽ മാറ്റമില്ലാതെയാണു നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ഇതു പലരെയും നിരാശപ്പെടുത്തി. ഓഹരി വിപണി അൽപം താണു.
- 2010-നു മുമ്പുള്ള 25,000 കോടി രൂപയിൽ താഴെയുള്ള ആദായ നികുതി കേസുകൾ അവസാനിപ്പിക്കാൻ ഗവണ്മെൻ്റ് തീരുമാനിച്ചു.
- അടുത്ത വർഷം ഗവണ്മെൻ്റിൻ്റെ കമ്മി കുറയും എന്നു ധനമന്ത്രി പറഞ്ഞു. ഈ വർഷം ജിഡിപിയുടെ 5.9 ശതമാനം ധനകമ്മി ലക്ഷ്യമിട്ടത് 5.8 ശതമാനമായി കുറഞ്ഞു. അടുത്ത വർഷത്തെ ലക്ഷ്യം 5.1 ശതമാനമായി കുറച്ചു. 2025-26 ൽ 4.5 ശതമാനം എന്ന ലക്ഷ്യം പാലിക്കാൻ ഗവണ്മെൻ്റ് ഉദ്ദേശിക്കുന്നു.
- കമ്മി കുറയുന്നതിനാൽ സർക്കാരിൻ്റെ കടമെടുപ്പ് കുറയും. അടുത്ത വർഷം മൊത്തം 14.1 ലക്ഷം കോടി രൂപയുടെ കടമാണ് എടുക്കുക. പഴയ കടം തിരിച്ചു കൊടുക്കുന്നതു കിഴിച്ചാൽ11.75 ലക്ഷം കോടിയാണ് അറ്റ കടമെടുപ്പ്.
- അടുത്ത വർഷം ഗവണ്മെൻ്റിൻ്റെ മൂലധനച്ചെലവ് 11.1 ലക്ഷം കോടിയായിരിക്കും. ഇത് ജിഡിപിയുടെ 3.4 ശതമാനമായിരിക്കും.
- നികുതി നിരക്കുകളിൽ മാറ്റമില്ലാതെയാണു നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ഇതു പലരെയും നിരാശപ്പെടുത്തി. ഓഹരി വിപണി അൽപം താണു.
- 1 Feb 2024 11:56 AM IST
Breaking: നികുതി
- പ്രത്യക്ഷ, പരോക്ഷ നികുതികളിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല
- കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് നികുതി പിരിവ് ഇരട്ടിയലധികമായെന്ന് ധനമന്ത്രി
- 1 Feb 2024 11:56 AM IST
- ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ് ഇന്ത്യ. ഈ രംഗത്ത് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കും
- 1 Feb 2024 11:51 AM IST
- 2024-25 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി പ്രതീക്ഷ ജി.ഡി.പിയുടെ 5.1%
- 2026 സാമ്പത്തിക വര്‍ഷത്തോടെ ധനക്കമ്മി 4 ശതമാനത്തില്‍ താഴെയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്