സ്വര്‍ണ ഇ ടി എഫുകളില്‍ നിക്ഷേപം വര്‍ധിക്കുന്നു

ആഗോള പ്രവണതകള്‍ക്ക് അനുസരിച്ച് ഇന്ത്യയിലും സ്വര്‍ണ എക്‌സ് ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇ ടി എഫ്) നിക്ഷേപിക്കാനുള്ള താല്‍പര്യം വര്‍ധിച്ച് വരുന്നു. 2022 ഫെബ്രുവരിയില്‍ സ്വര്‍ണ ഇ ടി എഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം 18727 കോടി രൂപയായി. ജനുവരി മാസം ഇത് 17,839 കോടി രൂപയായിരുന്നു.

ഫെബ്രുവരി മാസം 244.49 കോടി രൂപയുടെ നിക്ഷേപം സ്വര്‍ണ ഇ ടി എഫുകളില്‍ വന്നപ്പോള്‍ 492.55 കോടി രൂപ ക്ക് ഇ ടി എഫുകള്‍ വിറ്റഴിക്കപ്പെട്ടു, സ്വര്‍ണ വില വര്‍ധനവ് മുതലെടുത്ത് നിക്ഷേപകര്‍ ലാഭം നേടാന്‍ ശ്രമിച്ചതാവാം സ്വര്‍ണ ഇ ടി എഫുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായത്. അതിന്റെ ഗുണം ലഭിച്ചത് ഓഹരിവിപണിക്കും. 2021 ല്‍ സ്വര്‍ണ വില താഴ്ന്ന ഘട്ടത്തിലും 4814 കോടി രൂപയുടെ നിക്ഷേപമാണ് സ്വര്‍ണ ഇ ടി എഫുകള്‍ക് ലഭിച്ചത്, 2020 ല്‍ 6657 കോടി രൂപ യായിരുന്നു.

സ്വര്‍ണ ഇ ടി എഫ് നിക്ഷേപങ്ങള്‍ ഒരു ഗ്രാം സ്വര്‍ണമോ അതിന്റെ ഗണിതങ്ങളായിട്ടും യൂണിറ്റുകളായി മാറ്റപെടുകയാണ് ചെയ്യുന്നത്. നിക്ഷേപകരുടെ പണം 99.5 % സ്വര്‍ണ കട്ടികളിലാണ് നിക്ഷേപിക്കുന്നത്. ഓഹരികളെ പോലെ എന്‍ എസ് ഇ , ബി എസ് ഇ യിലും വില്‍ക്കാനും,വാങ്ങാനും സാധിക്കും. സ്വര്‍ണ വിലയുടെ ഉയര്‍ച്ച താഴ്ചകള്‍ക്ക് അനുസരിച്ച് യൂണിറ്റിന്റെ വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകും. സ്വര്‍ണ ഇ ടി എഫുകള്‍ ഓഹരികളെ പോലെ ഡീമാറ്റ് രൂപത്തിലാക്കുന്നതിനാല്‍ സ്വര്ണാഭരണത്തെ പോലെ സൂക്ഷിക്കാനുള്ള ലോക്കര്‍ ചെലവുകളോ കളവു പോകുമെന്ന ഭയവും വേണ്ട.

ആഗോള വിപണി

അമേരിക്കയില്‍ അവധി വ്യാപാരത്തില്‍ ഹെഡ്ജ് ഫണ്ടുകള്‍ ഊഹ കച്ചവടത്തിന് വേണ്ടിയുള്ള ലോങ്ങ് പൊസിഷനുകള്‍ 6103 (ബുള്ളിഷ്) കോണ്‍ട്രാക്ടുകള്‍ കുറച്ചപ്പോള്‍ ഇ ടി എഫ് നിക്ഷേപങ്ങള്‍ കഴിഞ്ഞ 10 ആഴച്ചകളിലായി വര്‍ധിക്കുകയാണ്. 7.7 ദശലക്ഷം ഔണ്‍സ് സ്വര്‍ണമാണ് ഇ ടി എഫ് നിക്ഷേപമായി എത്തിയത്.

അവധി വ്യാപാരത്തില്‍ ലോങ്ങ് പൊസിഷന്‍ കുറഞ്ഞ് ഷോര്‍ട്ട് പൊസിഷന്‍ വര്‍ധിക്കുന്നത് സ്വര്‍ണ വില താഴുമെന്നുള്ള പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ്. ആഗോള സ്വര്‍ണ വില ഔണ്‍സിന് 1965 നിരക്ക് കടന്നാല്‍ മാത്രമേ റാലി ഉണ്ടാകാന്‍ സാധ്യത എന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സെര്‍വീസ്സ് വിലയിരുത്തുന്നു. വില്‍പന സമ്മര്‍ദ്ദം 1890 ഡോളറില്‍ താഴെ ഉണ്ടാകാന്‍ സാധ്യത.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it