ഏറ്റവും വേഗം വളരുന്ന രാജ്യമേത്? ഇന്ത്യയാണോ?

എട്ട് ശതമാനം വളര്‍ച്ച നേടി വിയറ്റ്നാം തൊട്ടുപുറകിലുണ്ട്
GDP
Image : Canva
Published on

ലോകത്ത് ഏറ്റവും വേഗം വളരുന്ന രാജ്യം ഇന്ത്യയാണോ? ലോക ബാങ്കിന്റെ കണക്കനുസരിച്ച്, വളര്‍ച്ചയില്‍ ഇടിവ് ഉണ്ടെങ്കിലും ഇന്ത്യ പ്രതിശീര്‍ഷ ജി.ഡി.പിയുടെയും ആകെ വളര്‍ച്ചയുടെയും കാര്യത്തില്‍ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യസ്ഥയായി തുടരും.

ഇന്ത്യ മറികടക്കും വരെ വര്‍ഷങ്ങളായി ചൈനയായിരുന്നു ഒന്നാം സ്ഥാനത്ത്. ഇപ്പോള്‍ ചെറുതും വലുതുമായ നിരവധി രാജ്യങ്ങള്‍ ഈ സ്ഥാനത്തിനു വേണ്ടി രംഗത്തുണ്ട്. എന്നാല്‍, ഒരു പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ 8.7 ശതമാനം വളര്‍ച്ചയുമായി സൗദി അറേബ്യയാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. എട്ട് ശതമാനം വളര്‍ച്ച നേടി വിയറ്റ്നാം തൊട്ടുപുറകിലുണ്ട്. 2023ലെ ആദ്യപാദത്തില്‍ 6.4 ശതമാനം വളര്‍ച്ചയുമായി ഫിലിപ്പൈന്‍സ് വളര്‍ച്ചാനിരക്കില്‍ ഇന്ത്യയെ മറികടന്നു.

ഈവര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ആര് മുമ്പിലെത്തും എന്നത് പ്രവചിക്കാന്‍ ബുദ്ധിമുട്ടാണ്. കാലത്തിന് മാത്രമേ ഇതിന് ഉത്തരം നല്‍കാനാവൂ.

(This article was originally published in Dhanam Magazine August 15th issue)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com