2022 ല്‍ ആഗോള ഭക്ഷ്യ വില ഉയര്‍ന്നു; കാരണങ്ങള്‍ അറിയാം

ആഗോള ഭക്ഷ്യ വില 2021 നെ അപേക്ഷിച്ച് 2022 ല്‍ 14 ശതമാനത്തിലധികം വര്‍ധിച്ചതായി യുഎന്‍ ഭക്ഷ്യ ഏജന്‍സിയായ ഭക്ഷ്യ-കാര്‍ഷിക സംഘടന (FAO) അറിയിച്ചു. ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശം മൂലമുണ്ടായ തടസ്സങ്ങള്‍ ഭക്ഷ്യോത്പന്നങ്ങളുടെയും വിലയിലെ വര്‍ധനവിന് പ്രധാന കാരണമായി. കൂടാതെ വിപണിയിലെ വലിയ തടസ്സങ്ങള്‍, ഉയര്‍ന്ന ഊര്‍ജ്ജ, ഇന്‍പുട്ട് ചെലവുകള്‍, പ്രതികൂല കാലാവസ്ഥ, ശക്തമായ ആഗോള ഭക്ഷ്യ ആവശ്യകത എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങളും ആഗോള ഭക്ഷ്യ വില ഉയര്‍ന്നതിന് കാരണമായി.

ആഗോളതലത്തില്‍ ഏറ്റവുമധികം വ്യാപാരം നടക്കുന്ന ഭക്ഷ്യോത്പന്നങ്ങളുടെ അന്താരാഷ്ട്ര വില ട്രാക്ക് ചെയ്യുന്നത് ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ ഭക്ഷ്യവില സൂചികയാണ്. 2022-ല്‍ മൊത്തത്തില്‍ ഭക്ഷ്യവില സൂചിക ശരാശരി 143.7 പോയിന്റാണ്. ഇത് യുഎന്‍ ഭക്ഷ്യ ഏജന്‍സിയുടെ ശരാശരി വില സൂചിക റെക്കോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചു. ലോക സമ്പദ് വ്യവസ്ഥ കോവിഡിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നത് തുടര്‍ന്നതിനാല്‍ സൂചിക 2021 ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 28 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു.

എന്നാല്‍ 2022 ഡിസംബറില്‍ പ്രതിമാസ ഭക്ഷ്യ വില കുറഞ്ഞു. ഇതോടെ ആഗോള ഭക്ഷ്യ വില തുടര്‍ച്ചയായ ഒമ്പതാം മാസവും പ്രതിമാസ ഇടിവ് രേഖപ്പെടുത്തി. ഭക്ഷ്യവില സൂചിക പ്രകാരം 2022 നവംബറിലെ 135.00 പോയിന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിസംബര്‍ മാസം ശരാശരി 132.4 പോയിന്റായിരുന്നു.

സസ്യ എണ്ണകളുടെ അന്താരാഷ്ട്ര വിലയിലെ കുത്തനെയുള്ള ഇടിവാണ് ഡിസംബറിലെ സൂചികയിലെ ഇടിവിന് കാരണമായത്. ഒപ്പം ധാന്യങ്ങളുടെയും മാംസത്തിന്റെയും വിലയിലെ ചില ഇടിവും ഇതിന് കാരണമായി. 2022-ല്‍ ഭക്ഷ്യ ഇറക്കുമതി ചെലവ് ദരിദ്ര രാജ്യങ്ങളെ കയറ്റുമതി ചെയ്യുന്ന അളവ് കുറയ്ക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഭക്ഷ്യ-കാര്‍ഷിക സംഘടന മുമ്പ പറഞ്ഞിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it