രാജ്യത്തെ മൊത്തവില പണപ്പെരുപ്പും 24 മാസത്തെ താഴ്ന്ന നിലയില്‍

തുടര്‍ച്ചയായ എട്ടാം മാസവും രാജ്യത്തെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ (WPI inflation) ഇടിവ്. ജനുവരിയിലെ പണപ്പെരുപ്പം 4.73 ശതമാനത്തില്‍ എത്തി. 24 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് മൊത്തവില പണപ്പെരുപ്പും. ഡിസംബറില്‍ പണപ്പെരുപ്പം 4.95 ശതമാനം ആയിരുന്നു.

ധാതു എണ്ണ, കെമിക്കല്‍സ്, കെമിക്കല്‍ ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, തുണിത്തരങ്ങള്‍, പച്ചക്കറി തുടങ്ങിയവയുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പും ഇടിയാന്‍ കാരണം. അതേ സമയം ഭക്ഷ്യ സൂചിക പണപ്പെരുപ്പം ഡിസംബറിലെ 0.65 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ 2.95 ശതമാനമായി ഉയര്‍ന്നു.

ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (Retail Inflation) ജനുവരിയില്‍ ഉയരുകയാണ് ചെയ്തത്. 6.52 ശതമാനമാണ് ജനുവരിയിലെ ചില്ലറ പണപ്പെരുപ്പം. ഡിസംബറില്‍ ഇത് 5.72 ശതമാനം ആയിരുന്നു. ചില്ലറ പണപ്പെരുപ്പം ഉയര്‍ന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് റീപോ നിരക്ക് വര്‍ധന തുടരും. ഏപ്രിലില്‍ റീപോ 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.75 ശതമാനമാക്കും എന്നാണു വിദഗ്ധരുടെ നിഗമനം. നിലവില്‍ 6.5 ശതമാനം ആണ് റീപോ നിരക്ക്.

Related Articles

Next Story

Videos

Share it