ബജറ്റ് ഫലമോ? സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്

നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ഇന്നലെ സ്വര്‍ണത്തിന് 400 രൂപയാണ് പവന് കുറഞ്ഞത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് 36,400 രൂപയായിരുന്നു. ഒരു ഗ്രാമിന് 50 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത്. ചൊവാഴ്ച്ച സ്വര്‍ണം പവന് 280 രൂപ കുറഞ്ഞ് 36,120 രൂപയായി. 4,515 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്ന് വില. സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതിത്തീരുവ 12.5 ല്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.

തിങ്കളാഴ്ച്ച ധനമന്ത്രി ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണവില 400 രൂപ കുറഞ്ഞിരുന്നു. സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് വിലയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടമെന്നാണ് വിപണി വിദഗ്ധര്‍ പ്രതികരിക്കുന്നത്. സംസ്ഥാനത്തിനു പുറമെ ആഭ്്യന്തര വിപണിയിലും ചാഞ്ചാട്ടം പ്രതിഫലിച്ചിട്ടുണ്ട്.
ചൊവാഴ്ച്ച ആഭ്യന്തര വിപണിയില്‍ സ്വര്‍ണം 340 രൂപ കുറഞ്ഞ് 48,380 രൂപ (പത്ത് ഗ്രാമിന് ) യായി. വെള്ളി കിലോയ്ക്ക് 71,831 രൂപയായി. സ്വര്‍ണത്തിനും വെള്ളിക്കും അടുത്ത സാമ്പത്തികവര്‍ഷം 7.5 ശതമാനമായി നികുതിയിളവ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ സ്വര്‍ണം ഔണ്‍സിന് 1,871 ഡോളര്‍ രേഖപ്പെടുത്തിയപ്പോള്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 29.88 ഡോളറിലെത്തി.
അനധികൃത സ്വര്‍ണവ്യാപാരം തടയാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ കുറയ്ക്കാന്‍ തീരുമാനിക്കുന്നത്. ഇതുവഴി ആഭ്യന്തര വിപണിയില്‍ ഇരു ലോഹങ്ങളുടെയും വില നിയന്ത്രിച്ചു നിര്‍ത്താമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. നിലവില്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും 12.5 ശതമാനം ഇറക്കുമതി തീരുവയുണ്ട്.


Related Articles
Next Story
Videos
Share it