എല്‍ ഐ സി സ്വകാര്യവല്‍ക്കരണം ഉടന്‍, പശ്ചാത്തല വികസനത്തിന് ഊന്നല്‍, ചെറുകിട വ്യവസായങ്ങള്‍ക്ക് പിന്തുണ

പശ്ചാത്തല വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കിയും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുമായി ബജറ്റ് അവതരണം പുരോഗമിക്കുന്നു.

എല്‍ ഐ സി ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസനം ബജറ്റ് വിഭാവനം ചെയ്യുന്നു. ചെറുകിട വ്യവസായങ്ങള്‍ക്ക് പിന്തുണ. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി 2023 വരെ നീട്ടി. കവറേജ് 5 ലക്ഷം കോടി രൂപയാക്കി. ചെറുകിട നാമമാത്ര സംരംഭങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ അധിക വായ്പ ലഭ്യമാക്കും.

ഓഡിയോ വിഷ്വല്‍ പഠനരീതികള്‍ക്കായും ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. അഞ്ച് നദീസംയോജന പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ ഇക്കോണമിക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.


Related Articles
Next Story
Videos
Share it