Begin typing your search above and press return to search.
'ജീവനക്കാരുടെ മനോഭാവത്തില്‍ മാറ്റം വരുത്തണം'; എം എ മെഹബൂബ്
പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ കേരളത്തിലെ ബിസിനസ് നായകര്‍ പറയുന്ന ഈ സര്‍ക്കാരിന്റെ ആ മൂന്ന് നല്ല കാര്യങ്ങളും ഇനി ചെയ്യേണ്ട മൂന്ന് കാര്യങ്ങളും വായിക്കാം. ഇന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സെക്രട്ടറി എം എ മെഹബൂബ്.
മുഖ്യമന്ത്രി ചെയ്ത 3 നല്ല കാര്യങ്ങള്‍
- ഗെയ്ല്‍ പദ്ധതി പൂര്‍ത്തിയാക്കുകയും ദേശീയ പാതാ വികസനം, തീരദേശ പാത, ഹൈസ്പീഡ് റെയ്ല്‍, ജലപാത തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുകയും തുടക്കം കുറിക്കുകയും ചെയ്തു.
- കിഫ്ബിയിലൂടെ വേഗത്തിലും ഫലപ്രദമായും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. സാധാരണ ഗതിയില്‍ 5 - 10 വര്‍ഷം കൊണ്ട് നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ നാലു വര്‍ഷം കൊണ്ട് ചെയ്യാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത് മേഖലകളിലെല്ലാം ഇതിന്റെ ഗുണഫലം കണ്ടു.
- ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് നിയമപരമായ പിന്‍ബലം ഏകുകയും അത് നടപ്പിലാക്കുകയും ചെയ്തു.
ഉടനടി ചെയ്യേണ്ട 3 മൂന്നു കാര്യങ്ങള്‍
- സര്‍ക്കാര്‍ തുടക്കം കുറിച്ച അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടിയുണ്ടാക്കണം. ഹൈസ്പീഡ് റെയ്ല്‍വേ, തീരദേശ പാത പോലെയുള്ളവ വേഗത്തില്‍ യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്.
- നഗരങ്ങളിലെ അടിസ്ഥാന വികസനം സാധ്യമാക്കുന്നതിനായുള്ള നടപടിയുണ്ടാവണം. തദ്ദേശ സ്ഥാപനങ്ങളുമായി യോജിച്ച് ആവശ്യമായ ഫണ്ട് ലഭ്യമാക്കി വികസനം സാധ്യമാക്കണം. സംസ്ഥാനം 50 ശതമാനവും നഗരവ്തകൃതമായിരിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ ആസൂത്രണത്തോടെ പദ്ധതികള്‍ നടപ്പിലാക്കാനാകണം.
- ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് അടുത്ത തലത്തിലേക്ക് വ്യാപിപ്പിക്കണം. രജിസ്‌ട്രേഷന്‍ നടപടികള്‍ മാത്രമല്ല പ്രവര്‍ത്തനങ്ങളിലും തടസ്സങ്ങള്‍ ഒഴിവാകേണ്ടതുണ്ട്. കാര്യങ്ങള്‍ 100 ശതമാനം ഓണ്‍ലൈന്‍ ആക്കണം. ജീവനക്കാരുടെ മനോഭാവത്തില്‍ മാറ്റം വരുത്തണം. ലോക്കല്‍ ബോഡി തലത്തില്‍ തന്നെ 100 ശതമാനം ഇ ഗവേണ്‍സ് സാധ്യമാകണം.
Next Story
Videos