നീരവ് മോദിയുടെ അക്കൗണ്ടില്‍ 236 രൂപ മാത്രം!

വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ വിവാദ വജ്രവ്യാപാരിയും 'സാമ്പത്തിക പിടികിട്ടാപ്പുള്ളിയുമായ' നീരവ് മോദിയുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ ഇപ്പോഴുള്ളത് വെറും 236 രൂപ!

മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (എഫ്.ഡി.ഐ.പി.എല്‍) കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിന്റെ അവസ്ഥയാണിത്. അക്കൗണ്ടില്‍ നിന്ന് 2.46 കോടി രൂപ ആദായനികുതി കുടിശികയിനത്തില്‍ എസ്.ബി.ഐക്ക് കൊട്ടക് ബാങ്ക് കൈമാറിയതോടെയാണ് ബാലന്‍സ് ശുഷ്‌കമായത്. ലണ്ടനില്‍ രാഷ്ട്രീയാഭയം തേടിയ നീരവ് മോദി, ഇന്ത്യന്‍ ബാങ്കുകള്‍ ബ്രിട്ടീഷ് കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികളെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കല്‍ നടപടി നേരിടുകയാണ്.
മോദിക്കെതിരെ മൂന്ന് കേസുകള്‍
ഇന്ത്യയിലേക്ക് തിരിച്ചയക്കല്‍ നടപടി നേരിടുന്ന നീരവ് മോദി, തന്റെ അക്കൗണ്ടില്‍ കോടതി ഫീസ് കെട്ടിവയ്ക്കാനുള്ള കാശ് പോലുമില്ലെന്നും അക്കൗണ്ട് ബാങ്കുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ മൂന്ന് കേസുകളാണ് മോദിക്കെതിരെയുള്ളത്. ഒന്ന്, തട്ടിപ്പിലൂടെ വായ്പ തരപ്പെടുത്തി പഞ്ചാബ് നാഷണല്‍ ബാങ്കിന് കനത്ത നഷ്ടമുണ്ടാക്കി. രണ്ട്, വ്യാജരേഖ ചമച്ച് ബാങ്കില്‍ വായ്പാ തിരിമറി നടത്തി. മൂന്ന്, സി.ബി.ഐ കേസിലെ നടപടികളില്‍ തെളിവുകള്‍ നശിപ്പിച്ചു.
Related Articles
Next Story
Videos
Share it