കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി പുതുക്കിയ ക്ഷാമബത്ത

ജീവനക്കാർക്ക് പുതുക്കിയ ക്ഷാമബത്ത നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ഉയർന്ന നിരക്കിൽ പുതുക്കിയ ക്ഷാമബത്ത കേന്ദ്രസർക്കാർ ജീവനക്കാർക്ക് ജൂലൈ ഒന്നുമുതൽ നൽകിത്തുടങ്ങും. രാജ്യസഭയിൽ ജീവനക്കാരുടെ ക്ഷാമബത്തയെ സംബന്ധിച്ചുള്ള മറുപടിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം മരവിപ്പിച്ച മൂന്ന് ക്ഷാമബത്ത നിരക്കുകളും ഇതിനോടൊപ്പം പുനസ്ഥാപിക്കുമെന്നും സർക്കാർ അറിയിച്ചു.

കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ക്ഷാമബത്ത നിരക്കുകൾ സ്ഥാപിക്കപ്പെടുമെന്നും,ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ നിരക്കിൽ ഇത് ഉൾപ്പെടുത്തുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.ഇത് കഴിഞ്ഞ വർഷം മരവിപ്പിച്ച ക്ഷാമബത്താ നിരക്കിനേക്കാൾ കൂടുതലായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം ജനുവരി ഒന്ന്,ഏഴ് ദിവസങ്ങളിലും, ഈ വർഷം ജനുവരി ഒന്ന് മുതലും മൂന്ന് ഗഡുക്കളായി നൽകേണ്ടിയിരുന്ന ക്ഷാമബത്തകളാണ് നിർത്തിവെച്ചിരുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത മരവിപ്പിച്ചതിലൂടെ 27530.08 കോടി രൂപ ലാഭിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും,ഇത് രാജ്യത്ത് കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതത്തെ മറികടക്കാൻ സഹായിക്കുമെന്നും അനുരാഗ് താക്കൂർ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it