യുഎഇയില്‍ 1500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആമസോണ്‍

ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാനുള്ള പദ്ധതിയുമായി ആമസോണ്‍. ഇതിന്റെ ഭാഗമായി പ്രത്യക്ഷമായും പരോക്ഷമായും 1500 ലേറെ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും കമ്പനി പറയുന്നു. ഡെലിവറി, സ്‌റ്റോറേജ് സൗകര്യം വര്‍ധിപ്പിക്കല്‍ എന്നിവയിലാകും കൂടുതല്‍ നിക്ഷേപം കമ്പനി നടത്തുകയെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എത്ര പേര്‍ക്ക് പ്രത്യക്ഷത്തില്‍ ജോലി നല്‍കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴിലന്വേഷകരുമായ നിരവധി മലയാളികള്‍ക്ക് അത് വലിയ അവസരം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഡെലിവറി മേഖലയിലാകും കൂടുതല്‍ തൊഴിലവസരങ്ങള്‍. 2022 ന്റെ ആദ്യ പകുതിയോടെ യുഎഇയില്‍ മൂന്ന് ഡാറ്റ സെന്ററുകള്‍ തുറക്കുമെന്നും ആമസോണ്‍ വ്യക്തമാക്കിയിരുന്നു.


Related Articles
Next Story
Videos
Share it