
ഇന്ത്യ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന (Migration) അതിസമ്പന്നരുടെ (High Net Worth Individuals) എണ്ണം ഉയരുന്നു. ഈ വര്‍ഷം മാത്രം കുറഞ്ഞത് 8000 അതിസമ്പന്നരെങ്കിലും രാജ്യം വിടുമെന്നാണ് കണക്കുകള്‍. ഹെന്‍ലി ഗ്ലോബല്‍ സിറ്റിസണ്‍ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.
യുവ ടെക്ക് സംരംഭകര്‍ മികച്ച ബിസിനസ് അവരങ്ങള്‍ തേടി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. ഇന്ത്യയിലെ കര്‍ശന നികുതി വ്യവസ്ഥ, പരിഗണന കൂടുതല്‍ ലഭിക്കുന്ന പാസ്‌പോര്‍ട്ട് സ്വന്തമാക്കാനുള്ള ആഗ്രഹം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയും കുടിയേറ്റത്തിനുള്ള കാരണങ്ങളാണ്. അതേ സമയം ഇന്ത്യവിടുന്നവരെക്കാള്‍ കൂടുതല്‍ അതിസമ്പന്നര്‍ ഓരോ വര്‍ഷവും ഇവിടെ ഉണ്ടാകുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ വലിയൊരു വിഭാഗം ഇന്ത്യയിലേക്ക് മടങ്ങുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഡോളര്‍ കോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും എണ്ണം 80 ശതമാനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. യുഎസില്‍ ഇക്കാലയളവില്‍ 20 ശതമാനവും ഫ്രാന്‍സ്, യുകെ, ഇറ്റലി,ജര്‍മനി എന്നിവിടങ്ങളില്‍ 10 ശതമാനവും മാത്രമായിരിക്കും വളര്‍ച്ച.
ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ ഡാഷ്‌ബോര്‍ഡ് പ്രകാരം അതിസമ്പന്നരില്‍ പകുതിയും തെരഞ്ഞെടുക്കുന്നത് യുഎഇ ആണ്. ഈ വര്‍ഷം കുറഞ്ഞത് 4000 പേരെങ്കിലും യുഎഇലേക്ക് കുടിയേറുമെന്നാണ് വിലയിരുത്തല്‍. ഓസ്‌ട്രേലിയ (35,00), സിംഗപ്പൂര്‍ (2,800) എന്നിവയാണ് ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട മറ്റ് പ്രധാന രാജ്യങ്ങള്‍. ഇസ്രായേല്‍ (2,500), സ്വിറ്റ്‌സര്‍ലന്‍ഡ്(2,200), യുഎസ് (1,200) എന്നിവയാണ് പിന്നാലെ.
Read DhanamOnline in English
Subscribe to Dhanam Magazine