Begin typing your search above and press return to search.
ഈ എഡ്-ടെക് സ്റ്റാര്‍ട്ടപ്പില്‍ ക്രിപ്‌റ്റോ കറന്‍സിയിലും ഫീസ് അടയ്ക്കാം !
ഇനി മുതല്‍ ക്രിപ്‌റ്റോകറന്‍സിയില്‍ ഫീസും സ്വീകരിക്കും. ബ്രൈറ്റ് ചാംപ്‌സ് എന്ന എഡ് ടെക് സ്ഥാപനത്തിലാണ് വിവിധ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ക്രിപ്‌റ്റോ കറന്‍സിയില്‍ നല്‍കാമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ട്രിപ്പിള്‍ എ എന്ന പേമെന്റ് ഗെയിറ്റ്വേയിലൂടെയാണ് ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്തുന്നത്. ബിറ്റ് കോയിന്‍, എഥേറിയം, ടെതര്‍ എന്ന ക്രിപ്‌റ്റോകളാണ് സ്വീകരിക്കുക.
സിംഗപ്പൂര്‍ കേന്ദ്ര ബാങ്ക്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ എന്നിവയുടെ നിയമങ്ങള്‍ അനുവര്‍ത്തിച്ചാണ് ട്രിപ്പിള്‍ എ പ്രവര്‍ത്തിക്കുന്നത്. അടുത്ത കാലത്ത് ബ്രൈറ്റ് ചാംപ്‌സ് സാമ്പത്തിക സാക്ഷരതാ പ്ലാറ്റ്‌ഫോം എഡ്യൂക്കേഷന്‍ 10 X എന്ന കമ്പനിയെ ഏറ്റെടുത്തിരുന്നു.
കമ്പനിയുടെ സ്ഥാപകനും സി ഇ ഒയുമായ രവി ഭൂഷന്റെ അഭിപ്രായത്തില്‍ ഭാവിയില്‍ ധനകാര്യ ഇടപാടുകള്‍ കൂടുതല്‍ ക്രിപ്‌റ്റോ കറന്‍സിയിലാകുമെന്നാണ്. തങ്ങളുടെ ഉപഭോക്താക്കളെ ഇത്തരം മാറ്റങ്ങള്‍ ഉള്‍കൊള്ളാനും അതിന് അവരെ ശാക്തീകരിക്കാനും ഉദ്ദേശിച്ചാണ് ക്രിപ്‌റ്റോ പേമന്റ്സ് സംവിധാനം നടപ്പാക്കിയത്.
2020 ല്‍ ആരംഭിച്ച ബ്രൈറ്റ് ചാംപ്‌സ് സ്‌കൂള്‍ കുട്ടികളില്‍ പഠന ആവശ്യങ്ങളില്‍ ഉണ്ടാകുന്ന വിടവ് നികത്താനാണ് വിവിധ കോഴ്സുകള്‍ ആരംഭിച്ചത്. ഈ കമ്പനിയുടെ മൂല്യം 500 ദശലക്ഷം ഡോളറായി കണക്കാക്കപ്പെടുന്നു.
അമേരിക്ക, ഇന്ത്യ, യു എ ഇ, കാനഡ, മലേഷ്യ, തായ്ലന്‍ഡ് തുടങ്ങി 30 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. പല വെഞ്ചര്‍ ഫണ്ടുകളില്‍ നിന്ന് 63 ദശലക്ഷം ഡോളര്‍ നിക്ഷേപം ലഭിച്ചിട്ടുണ്ട്.
Next Story
Videos