മികച്ച തൊഴില്‍ദാതാവ് ഗൂഗ്ള്‍ ഇന്ത്യയെന്ന് സര്‍വേ

ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച കമ്പനി ഗൂഗ്ള്‍ ഇന്ത്യ ആണെന്ന് സര്‍വേ റിപ്പോര്‍ട്ട്. സാമ്പത്തിക സ്ഥിതി, കമ്പനിയുടെ പ്രശസ്തി, ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തുടങ്ങിയ ഘടകങ്ങളാണ് റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് 2021 ല്‍ പരിഗണിച്ചത്.

രണ്ടാം സ്ഥാനത്ത് ആമസോണ്‍ ഇന്ത്യയും മൂന്നാമത് മൈക്രോസോഫ്റ്റ് ഇന്ത്യയുമാണ്.

ഇന്‍ഫോസിസ് ടെക്‌നോളജീസ്, ടാറ്റ സ്റ്റീല്‍, ഡെല്‍ ടെക്‌നോളജീസ്, ഐബിഎം, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, വിപ്രോ, സോണി തുടങ്ങിയവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ജോലിയും ജീവിതവും മികച്ച രീതിയില്‍ ഒരുമിച്ച് കൊണ്ടു പോകാന്‍ ആകുമോ എന്നാണ് 65 ശതമാനം തൊഴിലന്വേഷകരും ഇപ്പോള്‍ ജോലി തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കുന്നത്. 62 ശതമാനം പേര്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും പരിഗണിച്ചും ജോലി തേടുന്നു. 61 ശതമാനം പേര്‍ ജോലി സ്ഥിരതയ്്ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. രണ്ടു ലക്ഷത്തിലേറെ പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. വര്‍ക്ക്-ലൈഫ് ബാലന്‍സ് ആഗ്രഹിക്കുന്നവരില്‍ 67 ശതമാനവും സ്ത്രീകളാണ്. അവരാകട്ടെ 25 നും 54 നും ഇടയില്‍ പ്രായമുള്ളവരും.

സ്ത്രീകളില്‍ 54 ശതമാനം പേരും വര്‍ക്ക് അറ്റ് ഹോം ഇഷ്ടപ്പെടുന്നവരാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു.

ജോലി സ്ഥലത്ത് കോവിഡ് മുക്തമായ അന്തരീക്ഷം ഉണ്ടാകണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം പുരുഷന്മാരും 59 ശതമാനം സ്ത്രീകളും കമ്പനിയുടെ പ്രശസ്തിക്ക് മുന്‍ഗണന നല്‍കുന്നു. അത്ര തന്നെ പേര്‍ കമ്പനിയുടെ സാമ്പത്തികാവസ്ഥയ്ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ ഐറ്റി, ഐറ്റി അനുബന്ധ, ടെലികോം, എഫ്എംസിജി, റീറ്റെയ്ല്‍& ഇ കൊമേഴ്‌സ് എന്നീ മേഖലകളില്‍ ജോലി ചെയ്യാനാണ് താല്‍പ്പര്യം. ഓട്ടോമോട്ടീവ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരും ഒട്ടേറെയുണ്ട്.

Related Articles
Next Story
Videos
Share it