പെണ്‍കുട്ടികള്‍ക്ക് 100 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി ഇന്‍ഫോസിസ്

ഇന്‍ഫോസിസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനവിഭാഗമായ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ഉന്നതപഠനത്തിന് സഹായിക്കുന്നതിനായി 'സ്റ്റെം സ്റ്റാഴ്‌സ്' സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) വിദ്യാഭ്യാസമേഖലകളില്‍ പഠിക്കുന്നവര്‍ക്കായാണ് കമ്പനി ഈ പദ്ധതി മുന്നോട്ട് വച്ചത്. ഈ പദ്ധതിക്കായി ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 100 കോടി രൂപയിലധികം ചെലവഴിക്കും.

4 വര്‍ഷത്തേക്ക് സാമ്പത്തിക സഹായം

പ്രോത്സാഹനവും സാമ്പത്തിക സഹായവും നല്‍കികൊണ്ട് ഈ വിദ്യാഭ്യാസമേഖലകളില്‍ ബിരുദാനന്തര ബിരുദം നേടാന്‍ വിദ്യാര്‍തഥികളെ 'സ്റ്റെം സ്റ്റാഴ്‌സ്' സ്‌കോളര്‍ഷിപ് സഹായിക്കുമെന്ന് ഇന്‍ഫോസിസ് അവകാശപ്പെടുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളമുള്ള പ്രമുഖ കോളേജുകളില്‍ നിന്ന് സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നീ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ഉദ്ദേശിക്കുന്ന 2,000 പെണ്‍കുട്ടികള്‍ക്ക് നാല് വര്‍ഷത്തേക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് കമ്പനി അറിയിച്ചു.

കോഴ്സിന്റെ കാലയളവിലേക്ക് ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ്, പ്രതിവര്‍ഷം 1 ലക്ഷം രൂപ വരെയുള്ള പഠന സാമഗ്രികള്‍ എന്നിവ ഈ സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിന്റെ അംഗീകൃത സ്ഥാപനങ്ങള്‍, ഐ.ഐ.ടികള്‍, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി & സയന്‍സ് പിലാനി, എന്‍.ഐ.ടികള്‍, പ്രശസ്ത മെഡിക്കല്‍ കോളേജുകള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് https://apply.infosys.org/foundation എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കാം.



Related Articles
Next Story
Videos
Share it