വിദ്യാര്‍ത്ഥി വീസ നിബന്ധനകള്‍ കടുപ്പിച്ച് ഓസ്ട്രേലിയ

വിദേശ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിന് സ്റ്റുഡന്റ് വീസ നേടുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ ബാങ്ക് നിക്ഷേപ തുക വര്‍ധിപ്പിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഈ തുക 17 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒക്ടോബര്‍ 1 മുതല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ മിനിമം സേവിങ്സ് തുക 24,505 ഓസ്ട്രേലിയന്‍ ഡോളറായി (13.10 ലക്ഷം രൂപയായി).

പഴുതടച്ച് ഓസ്ട്രേലിയ

വിദേശ വിദ്യാര്‍ത്ഥികളില്‍ പലരും ഓസ്‌ട്രേലിയയിലെ പേരുകേട്ട സര്‍വകലാശാലകളില്‍ അഡ്മിഷന്‍ നേടി അവിടെയെത്തി ആറ് മാസത്തിനുള്ളില്‍ ചെലവ് കുറഞ്ഞ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറുന്നതായി സര്‍ക്കാരിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിനെ തുടര്‍ന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിബന്ധനകള്‍ കടുപ്പിച്ചത്. ഈ വര്‍ഷം ഇതുവരെ ഏകദേശം 17,000 വിദ്യാര്‍ത്ഥികള്‍ ഈ ഓപ്ഷന്‍ ഉപയോഗിച്ചു. ഇത് 2019ലും 2022ലും ഇത് ഉപയോഗിച്ച മൊത്തം 10,500 വിദ്യാര്‍ത്ഥികളേക്കാള്‍ വളരെ കൂടുതലാണ്.

ഒന്നിലധികം കോഴ്സുകള്‍ക്ക് ഒരേസമയം രജിസ്റ്റര്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന കണ്‍കറന്റ് എന്റോള്‍മെന്റുകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നേടിയിട്ടുണ്ട്. ഓസ്ട്രേലിയയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ന്യായമായ വിദ്യാഭ്യാസം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഇവരുടെ വിദ്യാഭ്യാസത്തിന്റെ പേരില്‍ നക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിനും വേണ്ടിയാണ് നിയമങ്ങളിലെ ഈ മാറ്റങ്ങള്‍ കൊണ്ടുവന്നത്.

Related Articles

Next Story

Videos

Share it