ഐ ടി മേഖലയിൽ ആയിരത്തോളം തൊഴിലവസരങ്ങൾ!

ഐ ടി മേഖലയിൽ തൊഴിൽ തേടുന്നവർക്കായി ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന വെർചോൽ ജോബ്‌ഫെയറിൽ എഴുപത്തിയഞ്ചിലധികം കമ്പനികൾ പങ്കെടുക്കും.ആയിരത്തിലധികം ഒഴിവുകളാണ് ഈ കമ്പനികളെല്ലാം കൂടി റിപ്പോർട്ട് ചെയ്യിതിട്ടുള്ളത്. പുതിയതായി ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരും, ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് മാറ്റം ആഗ്രഹിക്കുന്നവർ ഉൾപ്പെടെ അപേക്ഷിക്കാം.

തിരുവനന്തപുരത്തെ ടെക്നോപാർക്കിലും, കൊച്ചി ഇൻഫോപാർക്കിലും , കോഴിക്കോട് സൈബർ പാർക്കിലുമായിട്ടാണ് ഒഴിവുകൾ ഉള്ളതെന്ന് പ്രതിധ്വനിയുടെ .ട്രഷറർ രാഹുൽ കൃഷ്ണ പറഞ്ഞു. തൊഴിൽ തേടുന്നവർ അയക്കുന്ന ബയോഡേറ്റകൾ ഒരു ഓട്ടോമാറ്റിക് സിസ്റ്റത്തിലൂടെ പരിശോധിച്ചു അതാതു കമ്പനികൾക്കു അയച്ചുകൊടുക്കും.ഈ മാസം 22 മുതൽ 30 വരെ ഇൻറർവ്യൂകൾ നടക്കും. രജിസ്ട്രേഷൻ ഫീസുകൾ ഒന്നും ഈടാക്കുന്നില്ല.
ഉദ്യോഗാർഥികൾക്ക് ഈ മാസം 17 മുതൽ 21 വരെ രജിസ്റ്റർ ചെയ്യാം . രജിസ്ട്രേഷൻ സൗജന്യമാണ്.
കമ്പനികളുടെ രജിസ്ട്രേഷൻ ഇന്ന് സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് രാഹുൽ ചന്ദ്രൻ 9447699390 (ടെക്നോപാർക്ക് )ദൃശ്യ ഗോപിനാഥ് 9497419321 (കൊച്ചി),ദീപ ആശിഖ് 9495580769 (കോഴിക്കോട് ), ഇമെയിൽ വിലാസം itjobfair@ prathidhwani.org, Web Site jobs.prathidhwani.org


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it