കിറ്റ്സില്‍ എം.ബി.എ പഠിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) 2023- 25 ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി ഡിഗ്രിയും KMAT/CMAT/CAT യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും www.kittsedu.org വഴി അപേക്ഷിക്കാം.

കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന രണ്ട് വര്‍ഷത്തെ കോഴ്സില്‍ ട്രാവല്‍, ടൂര്‍ ഓപറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ സ്പെഷലൈസേഷനും ജര്‍മര്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും അവസരമുണ്ട്.

100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്റ്സും എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണ ആനുകൂല്യവും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31.

Related Articles
Next Story
Videos
Share it