Begin typing your search above and press return to search.
മികച്ച വര്‍ക്ക് ലൈഫ് ബാലന്‍സ്; ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ തൊഴില്‍ ദാതാക്കളായി മൈക്രോസോഫ്റ്റും മെഴ്‌സിഡസ്-ബെന്‍സും ആമസോണും
മികച്ച വര്‍ക്്പ്ലേസ് എന്ന് നിങ്ങള്‍ ഒരു തൊഴിലിടത്തെ വിളിക്കുന്നത് എപ്പോഴാണ്? വര്‍ക് പ്ലേസ് തൊഴിലിന്റെ സ്‌ട്രെസ് തരാതെ എന്നാല്‍ മികച്ച ഉല്‍പ്പാദനക്ഷമത നേടിത്തരുന്ന ഇടങ്ങളെ അല്ലെ. ഇന്ത്യയിലെ മിക്ക പ്രൊഫഷണലുകളുടെയും അഭിപ്രായവും അത് തന്നെ. രാജ്യത്തെ പ്രൊഫഷണലുകള്‍ തൊഴില്‍ ദാതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ ആകര്‍ഷകമായ ശമ്പളത്തേക്കാള്‍ ഇപ്പോഴും മുന്‍തൂക്കം വര്‍ക്ക്-ലൈഫ് ബാലന്‍സിനു തന്നെ. അത് കൊണ്ട് തന്നെയാണ് മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഏറ്റവും ആകര്‍ഷക തൊഴില്‍ ദാതാവാണെന്ന് റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റീസര്‍ച്ച് (REBR) 2022 കണ്ടെത്തിയതും.
ലോകത്തെ പ്രമുഖ എംപ്ലോയര്‍ ബ്രാന്‍ഡ് ഗവേഷകരായ ആര്‍ഇബിആര്‍ സര്‍വേ പ്രകാരം, സാമ്പത്തിക കരുത്ത്, വിശ്വാസ്യത, ആകര്‍ഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടി സര്‍വെയില്‍ ആദ്യ മൂന്ന് എംപ്ലോയി വാല്യു പ്രൊപോസിഷനില്‍ മുന്നിലെത്തിയത് മൈക്രോസോഫ്റ്റ് ഇന്ത്യയാണ്. മെഴ്‌സിഡസ് -ബെന്‍സ് ഇന്ത്യ ആദ്യ റണ്ണര്‍-അപ്പായി. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇന്ത്യ തൊട്ടു പിന്നിലെത്തി.
കോവിഡിന് ശേഷം തൊഴില്‍ രംഗത്തുടനീളമുള്ള ജീവനക്കാരുടെ തൊഴില്‍ അഭിരുചികള്‍ എങ്ങനെയാണ് മാറിയതെന്ന് ഈ സര്‍വെ റാങ്കിംഗ് വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ 10 ല്‍ ഒമ്പതു തൊഴിലാളികളും (88 ശതമാനം) പരിശീലനവും വ്യക്തിപരമായ കരിയര്‍ വളര്‍ച്ചയും വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നതായി ഈ വര്‍ഷത്തെ ഗവേഷണഫലം പറയുന്നു.
വിവിധ പതിപ്പുകളിലേതുപോലെ ഒരു തൊഴിലുടമയെ തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ഇന്ത്യന്‍ കമ്പനികളിലെ ജീവനക്കാര്‍ വര്‍ക്ക് ലൈഫ് ബാലന്‍സ് (Work-Life Balance) അഥവാ തൊഴിലും-ജീവിതവും ഒത്തുപോകുന്നതിന്റെ പ്രാധാന്യം അഭിപ്രായപ്പെടുന്നു (63 ശതമാനം പേര്‍) കണക്കാക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരിലും (66ശതമാനം) 35 വയസിനു മുകളിലുള്ളവരിലും (66 ശതമാനം) ഈ ട്രെന്‍ഡ് കൂടുതലാണ്.
ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളുമാണ് (60 ശതമാനം) പിന്നീട് പരിഗണിക്കപ്പെട്ടത്.കമ്പനിയെക്കുറിച്ചുള്ള മതിപ്പിലും (60 ശതമാനം) കാര്യമുണ്ട്. വൈറ്റ് കോളര്‍ തൊഴിലാളികളില്‍ 66 ശതമാനം പേരും ജോലിയും ജീവിതവും ഒത്തു കൊണ്ടുപോകുന്നതിന് പ്രാധാന്യം നല്‍കുമ്പോള്‍ ബ്ലൂ കോളര്‍ ജീവനക്കാരില്‍ 54 ശതമാനം പേരും സ്ഥാപനത്തിന്റെ മതിപ്പും സാമ്പത്തികാരോഗ്യവും പ്രധാനപ്പെട്ടതായി പരിഗണിക്കുന്നു.
ഈ സര്‍വെ ഫലം അനുസരിച്ച് ഇന്ത്യയിലെ 21 ശതമാനം ജീവനക്കാരും 2021ന്റെ അവസാന പകുതിയില്‍ തൊഴില്‍ ദാതാവിനെ മാറി. കൂടാതെ 2022ന്റെ ആദ്യ ആറു മാസത്തിനുള്ളില്‍ മൂന്നില്‍ ഒരാള്‍ (37ശതമാനം) തൊഴില്‍ ദാതാവിനെ മാറ്റാന്‍ ആഗ്രഹിച്ചു. തൊഴില്‍ നഷ്ടപ്പെടുമെന്ന് ഭയന്ന 51 ശതമാനം തൊഴിലാളികളും 2022ന്റെ ആദ്യ പകുതിയില്‍ ജോലി മാറ്റത്തിന് പ്ലാന്‍ ചെയ്തു.
മൈക്രോസോഫ്റ്റ് (Microsoft), മേഴ്‌സിഡസ് -ബെന്‍സ്, ആമസോണ്‍, ഹ്യുലറ്റ് പാക്കാര്‍ഡ്, ഇന്‍ഫോസിസ്, വിപ്രോ, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ പവര്‍ കമ്പനി, സാംസംഗ് എന്നീ കമ്പനികളാണ് 2022ല്‍ ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷണമുള്ള 10 തൊഴില്‍ ദാതാക്കള്‍.
Next Story
Videos