Begin typing your search above and press return to search.
കേരളത്തിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളെജുകളില്‍ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഒന്നാമത്

Image : Muthoot Institute of Technology and Science / FB
സ്വകാര്യ മേഖലയിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍ജിനീയറിംഗ് കോളെജായി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്. എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ (KTU)റാങ്കിംഗിലാണ് കേരളത്തിലെ ഏറ്റവും മികച്ച എന്‍ജിനീയറിംഗ് കോളേജുകളുടെ പട്ടികയില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആദ്യത്തെ മികച്ച കോളെജായി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മാറിയത്.
കേരളത്തിലെ മുഴുവന്‍ എന്‍ജിനീയറിംഗ് കോളെജുകളെയും എടുത്താല്‍ രണ്ടാമതായാണ് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നില്‍ക്കുന്നത്. ഒന്നാം സ്ഥാനത്തെത്തിയത് കോളെജ് ഓഫ് എന്‍ജിനീയറിംഗ് ട്രിവാന്‍ഡ്രം (CET) ആണ്.
സ്വകാര്യ മേഖലയില്‍ നിന്നും ഏറ്റവും മികച്ച കോളെജുകളുടെ മുന്‍ നിരയിലേക്ക് ചുരുങ്ങിയ കാലം കൊണ്ടുതന്നെ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ് (MITS) എത്തിയത് അഭിമാനകരമായ നേട്ടമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള പ്ലേസ്‌മെന്റും കൃത്യതയോടെയുള്ള ക്യാമ്പസ് ഇന്റര്‍വ്യൂകളും എംഐടിഎസിന്റെ പ്രത്യേകതകളാണ്.
എന്‍ജിനീയറിംഗ് കോളെജുകളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും നേരത്തെ സ്ഥാനം ഉറപ്പിച്ചതാണ്. വീണ്ടും ഈ മികവിന്റെ അംഗീകാരം തേടിയെത്തുമ്പോള്‍ അത് കോളെജ് പുലര്‍ത്തുന്ന ഗുണമേന്മയുടെ പ്രതിഫലനമാണെന്നാണ് അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് അഭിപ്രായപ്പെട്ടത്.
കേരളത്തിലെ മികച്ച എന്‍ജിനീയറിംഗ് പഠന ക്യാമ്പസുകളെ തെരഞ്ഞെടുത്തുകൊണ്ടുള്ള KTU വിന്റെ പട്ടികയില്‍ മോഡല്‍ എന്‍ജിനീയറിംഗ് മൂന്നാമതും ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളെജ് ബാര്‍ട്ടന്‍ ഹില്‍ നാലാമതും സ്ഥാനം പിടിച്ചിട്ടുണ്ട്. രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയാണ് അഞ്ചാം സ്ഥാനത്ത്.
Next Story