എസ്.ബി.ഐയില്‍ ജോലി ഒഴിവ്: വിരമിച്ചവര്‍ക്കും അപേക്ഷിക്കാം!

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ, 'ബിസിനസ് കറസ്‌പോണ്ടന്റ് ഫെസിലിറ്റേറ്റര്‍' തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.ബി.ഐയില്‍ നിന്നോ ബാങ്കിന്റെ മറ്റ് അസോസിയേറ്റ് ബാങ്കുകളില്‍ നിന്നോ മറ്റ് പൊതുമേഖലാ ബാങ്കുകളില്‍ നിന്നോ വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.

868 ഒഴിവുകള്‍
തിരുവനന്തപുരം സര്‍ക്കിളിലെ 11 ഉള്‍പ്പെടെ ആകെ 868 ഒഴിവുകളിലേക്കാണ് എസ്.ബി.ഐ അപേക്ഷ ക്ഷണിച്ചത്. കരാറടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം 40,000 രൂപ. അഭിമുഖത്തിന് ശേഷമായിരിക്കും നിയമനം. അപേക്ഷകര്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കിളിലേ നിയമനം കിട്ടൂ. കൃത്യമായ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ എസ്.ബി.ഐ നിഷ്‌കര്‍ഷിച്ചിട്ടില്ല.
എന്നാല്‍, 60 വയസില്‍ വിരമിച്ചവര്‍ക്കും അപേക്ഷിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വയം വിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്) സ്വീകരിച്ചവര്‍ക്കോ രാജിവച്ചവര്‍ക്കോ അപേക്ഷിക്കാനാവില്ല. സസ്‌പെന്‍ഷന്‍, പിരിച്ചുവിടല്‍ തുടങ്ങിയ ശിക്ഷാനടപടികള്‍ നേരിട്ടവരും യോഗ്യരല്ല.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it