ജോലിക്ക് വേണ്ടി ശ്രമിക്കുകയാണോ? ടി സി എസ് നല്‍കുന്നു സൗജന്യ പരിശീലനം

കോവിഡ് കാലത്ത് നിരവധി പേരാണ് തൊഴില്‍ നഷ്ടപ്പെട്ട് വീട്ടില്‍ കഴിയുന്നത്. രണ്ട് വര്‍ഷം മുമ്പ് വിവിധ ബിരുദങ്ങള്‍ എടുത്ത് ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളും നിരവധിയാണ്. എന്നാലിതാ അത്തരക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത, സൗജന്യ സോഫ്റ്റ് സ്‌കില്‍ പരിശീലനവുമായി രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. 15 ദിന തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് ടിസിഎസ് വാഗ്ദാനം ചെയ്യുന്നത്. വിശദാംശങ്ങളറിയാം.

നിങ്ങള്‍ കുറഞ്ഞത് ആഴ്ചയില്‍ 7-10 മണിക്കൂര്‍ വരെ കോഴ്‌സ് അധിഷ്ഠിത തൊഴിലിലേര്‍പ്പെടണം.
പൂര്‍ണമായും ഓണ്‍ലൈന്‍ ആയിട്ടാണ് കോഴ്‌സ് നടക്കുക. ഏത് സമയത്തും എവിടെയും ഏത് ഉപകരണത്തിലും കോഴ്‌സ് ആക്‌സസ് ചെയ്യാന്‍ കഴിയും.
ഈ കോഴ്‌സ് എടുക്കുന്നതിന് മുന്‍വ്യവസ്ഥകളൊന്നുമില്ല. ബിരുദവിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും ഫ്രഷേഴ്‌സിനും എല്ലാം ഈ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷിക്കാം.
ബിഹേവിറല്‍ & കമ്യൂണിക്കേഷന്‍ സ്‌കില്‍സ്, ഫോണ്ടേഷന്‍ സ്‌കില്‍ കോഴ്‌സുകള്‍, അക്കൗണ്ടിംഗ്, ഐടി, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിങ്ങനെ വിവിധ പരിശീലനങ്ങള്‍ നല്‍കും.
രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന 14 മൊഡ്യൂകളാണ് ഉണ്ടാകുക. 1-2 മണിക്കൂര്‍ വരെ നീളുന്നതാകും ഒരു മൊഡ്്യൂള്‍.
വീഡിയോ, പ്രസന്റേഷന്‍, റീഡിംഗ് മെറ്റീരിയല്‍, റെക്കോര്‍ഡ് ചെയ്ത വെബിനാറുകള്‍, സെല്‍ഫ് അസെസ്‌മെന്റ് സെഷന്‍ എന്നിവയുണ്ടാകും.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍, പങ്കെടുക്കുന്നവര്‍ക്ക് ഒരു വ്യക്തിഗത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ, പഠിതാക്കള്‍ക്ക് മോഡറേറ്റഡ് ഡിജിറ്റല്‍ ഡിസ്‌കഷന്‍ റൂമിലേക്ക് ആക്‌സസ് ഉണ്ട്, അത് ചോദ്യങ്ങള്‍ പോസ്റ്റുചെയ്യാനും അവരുടെ നിര്‍ദ്ദേശങ്ങള്‍ പങ്കിടാനും അനുവദിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇവിടെ ക്ലിക്ക് ചെയ്യുക: https://learning.tcsionhub.in/courses/career-edge-young-professional/


Related Articles
Next Story
Videos
Share it