ഉന്നതവിദ്യാഭ്യാസം: കേരളവുമായി സഹകരിക്കുമെന്ന് ബ്രിട്ടന്‍

ഉന്നതവിദ്യാഭ്യാസ രംഗത്ത് ബ്രിട്ടന്‍ കേരളവുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് ബ്രിട്ടന്‍. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ചന്ദ്രു അയ്യര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

ശ്രദ്ധാ കേന്ദ്രം ഇവ

സംസ്ഥാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയില്‍ ബ്രിട്ടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ഗ്രാഫീന്‍ സെന്റര്‍, ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്നിവയില്‍ ബ്രിട്ടന്‍ താല്‍പര്യം പ്രകടിപ്പിച്ചു. കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നൊവേഷനുകള്‍ക്കും മികച്ച പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജെന്‍ഡര്‍ പാര്‍ക്കുമായി ചേര്‍ന്ന് പഠനം

ജെന്‍ഡര്‍ അധിഷ്ഠിത നഗരവികസനവുമായി ബന്ധപ്പെട്ട് ജെന്‍ഡര്‍ പാര്‍ക്കുമായി ചേര്‍ന്ന് പഠനം നടത്താന്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആര്‍ക്കിടെച്വറല്‍ വിദ്യാര്‍ഥികളുടെ ടീം ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് സന്ദര്‍ശിക്കും. ഇന്ത്യയിലെ ഏറ്റവും മികവുറ്റ സംസ്ഥാനമെന്ന നിലയില്‍ ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളവുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേരള, കര്‍ണ്ണാടക ചുമതലയുള്ള ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it