Begin typing your search above and press return to search.
ജോലിക്കുള്ള അഭിമുഖത്തില്‍ ഇവ ശ്രദ്ധിക്കുക; എച്ച് ആര്‍ വിദഗ്ധന്‍ എ എസ് ഗിരീഷ് പറയുന്നു
?ഇന്റര്‍വ്യൂവറുടെ ഉത്തരവാദിത്വം നിര്‍വചിക്കാമോ?
ജോലിക്കുള്ള അഭിമുഖത്തിനായി സ്ഥാപനത്തിലെത്തുന്ന ഉദ്യോഗാര്‍ത്ഥിയെ സ്വീകരിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മുതല്‍ റിസപ്ഷനിസ്റ്റ് തുടങ്ങി ഏവരുടെയും പെരുമാറ്റം സ്നേഹപൂര്‍വ്വമായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിലാകണം. ഈ ഓണ്‍ലൈന്‍ ഇന്റര്‍വ്യു കാലത്തും സ്നേഹം കലര്‍ന്ന പെരുമാറ്റത്തിന് മുന്‍തൂക്കം നല്‍കണം.
ഇന്റര്‍വ്യു നല്ലനിലയില്‍ നടക്കാന്‍ ഇവ ശ്രദ്ധിക്കുക.
- ഉത്തരം നല്‍കാന്‍ സാവകാശം നല്‍കുക.
- പോസിറ്റീവ് പ്രതികരണങ്ങളെ പ്രോത്സാഹിപ്പിക്കുക.
- ഇന്റര്‍വ്യു വലിച്ച് നീട്ടാതിരിക്കുക.
- ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ അടുത്തതിലേക്ക് കടക്കുക.
- ജോലിയെ കുറിച്ച് നല്ല വ്യക്തത കൊടുക്കുക.
- സ്ഥാപനത്തെ കുറിച്ച് നല്ല പ്രതിച്ഛായ ഉദ്യോഗാര്‍ത്ഥിയില്‍ സൃഷ്ടിക്കാനുള്ള അവസരമാണ് അഭിമുഖം. അത് മനസ്സിലാക്കുക.
?അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥി എങ്ങനെ തയ്യാറെടുക്കണം?
- കൃത്യനിഷ്ഠ, മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കല്‍, വൃത്തിയും മാന്യതയും തുളുമ്പുന്ന വേഷം എന്ന സര്‍വ്വസാധാരണ കാര്യങ്ങള്‍ക്കുപരിയായി നന്നായി ഒരുങ്ങുക.
- ഏത് വിഷയത്തെ കുറിച്ചും പരമാവധി ചുരുക്കി പറയുക.
- മാനസിക പിരിമുറുക്കമില്ലാതെ അഭിമുഖത്തില്‍ പങ്കെടുക്കുക.
- ചോദ്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വേണമെങ്കില്‍ അത് തുറന്ന് ചോദിക്കുക.
- നല്‍കിയ ബയോഡാറ്റയിലെ എല്ലാ കാര്യങ്ങളും പരിപൂര്‍ണമായും അറിഞ്ഞിരിക്കുക.
- ഉത്തരം അറിയില്ലെങ്കില്‍ അതിന് അനുസരിച്ച് പ്രതികരിക്കുക.
- ഉത്തരം പറയുന്നതിന് മുമ്പ് ആവശ്യമെങ്കില്‍ ആലോചിക്കാന്‍ സമയമെടുക്കുക.
- ഉദാഹരണങ്ങള്‍ നല്‍കുക.
- സ്ഥാപനത്തെ കുറിച്ച് സാധ്യമായത്ര വിവരങ്ങള്‍ അറിഞ്ഞ ശേഷം അഭിമുഖത്തിന് പോകുക.
- അഭിമുഖം അവസാനിക്കുമ്പോള്‍ നന്ദി പ്രകടിപ്പിച്ച് മടങ്ങുക.
Next Story
Videos