65 കോടി പിന്നിട്ടു; കുറുപ്പിന് പിന്നാലെ ദുല്‍ഖറിന്റെ 'സീതാരാമം' 100 കോടി ക്ലബ്ബിലേക്ക് എത്തുമോ?

Photo : Dulquer Salmaan / Facebook
ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) നായകനായ സീതാരാമം (Sita Ramam) റെക്കോര്‍ഡ് കളക്ഷനില്‍ കോടി ക്ലബ്ബുകളില്‍ ഇടം നേടി മുന്നോട്ട്. ദുല്‍ഖറിന്റെ തന്നെ കുറുപ്പ് സിനിമയ്ക്ക് 112 കോടി ആഗോള കളക്ഷന്‍ റിപ്പോര്‍ട്ടെന്ന വാര്‍ത്ത പുറത്തുവന്നതിനുശേഷമാണ് സീതാരാമത്തിന്റെ കളക്ഷന്‍ വിവരങ്ങളും ചര്‍ച്ചയാകുന്നത്. ചിത്രത്തിന് 15 ദിവസം കൊണ്ട് 65 കോടി കളക്ഷന്‍ നേടിയതായാണ് പുറത്തുവരുന്നത്.
കുറുപ്പിനും (Kurup) മികച്ച തിയേറ്റര്‍ വരുമാനമാണ് നേടാനായത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷന്‍ ഉള്‍പ്പെടെ 112 കോടിയാണ് ചിത്രം നേടിയത്. ഉയര്‍ന്ന സാറ്റലൈറ്റ് റൈറ്റ്‌സിനു പുറമെ തിയേറ്റര്‍ വരുമാനവുമാണ് ചിത്രത്തെ 100 കോടി ക്ലബ്ബെത്തിച്ചത്. തിയേറ്ററുകളില്‍ 50 ശതമാനം മാത്രം ആളുകളെ അനുവദിച്ചുകൊണ്ടുള്ള പ്രദര്‍ശനമായിട്ടുകൂടി കുറുപ്പ് സിനിമയ്ക്ക് മികച്ച കളക്ഷന്‍ നേടാന്‍ കഴിഞ്ഞു. എന്നാല്‍ മലയാളഭാഷയേക്കാള്‍ മറ്റുപതിപ്പുകളിലാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ കളക്ഷന്‍ നേടുന്നത്.