Begin typing your search above and press return to search.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോയ്ക്കും യുഎഇ ഗോള്‍ഡന്‍ വിസ; എന്താണ് ഈ വിസ?
മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ യു.എ.ഇ. ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്. നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ടൊവിനോ തോമസ് തന്നെയാണ് വിസ ഏറ്റുവാങ്ങുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.
വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ പ്രത്യേക മാനദണ്ഡങ്ങളോടെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
2018 ല്‍ പുതുക്കിയ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ കൂടുതല്‍ മേഖലകളിലുള്ളവരെ യുഎഇ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത ആഗോള ശ്രദ്ധ നേടുകയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്തിടെ നടത്തിയത്.
മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഇതാദ്യമാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും നേരത്തെ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. ഇത് ലഭിക്കാന്‍ അഭിനേതാവായാല്‍ മാത്രം മതിയോ? എന്താണ് വിസ നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍.
യുഎഇ ഗോള്‍ഡന്‍ വിസ സംബന്ധിച്ച ചില കാര്യങ്ങള്‍ പരിശോധിക്കാം:
- രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യു എ ഇ ആരംഭിച്ചത്.
- എന്‍ജിനീയര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കൂടുതല്‍ അവസരങ്ങളൊരുക്കുന്നതാണ് യുഎഇ ഗോള്‍ഡന്‍ വിസ പദ്ധതി.
- മുന്‍നിര ബിസിനസ് പ്രമുഖര്‍ക്കും വിദഗ്ധര്‍ക്കും പ്രഖ്യാപിച്ച പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് യുഎഇ കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
- എല്ലാ ഡോക്ടര്‍മാര്‍ക്കും 10 വര്‍ഷത്തെ വിസ നേടാന്‍ പുതിയ നിയമപ്രകാരം കഴിയും.
- രാജ്യത്തെ മെഡിക്കല്‍ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കാനും ആഗോള പ്രതിസന്ധിയുടെ സാഹചര്യത്തില്‍ രാജ്യത്തെ ആരോഗ്യ മേഖല മികവുറ്റതാക്കാനും ഇത് രാജ്യത്തെ സഹായിക്കുമെന്ന വിലയിരുത്തലിലാണ് യുഎഇ ഇത്തരമൊരു തീരുമാനം എടുത്തത്.
- വൈറല്‍ എപ്പിഡെമിയോളജിയില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കും.
- ലോകത്തിലെ മികച്ച 500 സര്‍വകലാശാലകളില്‍ ഒന്നില്‍ നിന്ന് പിഎച്ച്ഡി ബിരുദം നേടിയ വ്യക്തികള്‍ക്ക് അംഗീകാരം ലഭിക്കും.
- പ്രത്യേക മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് കംപ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, പ്രോഗ്രാമിംഗ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ആക്റ്റീവ് ടെക്‌നോളജി, എഐ ആന്‍ഡ് ബിഗ് ഡാറ്റ എന്നീ മേഖലകളിലെ എല്ലാ എന്‍ജിനീയര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും.
- ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും സംരംഭകര്‍ക്കും എന്‍ട്രപ്രണര്‍ഷിപ്പില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് 3.8ഉം അതിനു മുകളിലും സ്‌കോര്‍ നേടിയവര്‍ക്കും യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
- യുഎഇ ഇന്‍വെന്റേഴ്‌സിനും ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പേറ്റന്റ് നേടേണ്ടതുണ്ട്. പേറ്റന്റുകള്‍ക്ക് സാമ്പത്തിക മന്ത്രാലയമാണ് അംഗീകാരം നല്‍കേണ്ടത്. ഇത് യുഎഇ സമ്പദ്വ്യവസ്ഥ വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
- യുഎഇ യില്‍ 10 മില്യണ്‍ ദിര്‍ഹമോ അതില്‍ കൂടുതലോ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം.
- എമിറേറ്റ്‌സ് സയന്റിസ്റ്റ് കൗണ്‍സില്‍ അല്ലെങ്കില്‍ മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ ഫോര്‍ സയന്റിഫിക് എക്‌സലന്‍സിന്റെ അംഗീകാരമുള്ള
ഗവേഷകരും ശാസ്ത്രജ്ഞരും അര്‍ഹരായിരിക്കും.
- കലാകാരന്മാര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കും, സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രാലയത്തിന്റെ അംഗീകാരം ഉള്ളവരായിരിക്കണം ഇവര്‍.
Next Story
Videos