ടോപ് 10 സെലിബ്രിറ്റീസ് പട്ടികയില്‍ ഇടം നേടി അല്ലു അര്‍ജുന്‍

ഹന്‍സ റിസര്‍ച്ചിന്റെ ഇന്ത്യയിലെ ടോപ് 10 സെലിബ്രറ്റീസ് പട്ടികയില്‍ ഇടം നേടി ദക്ഷിണേന്ത്യന്‍ താരം അല്ലു അര്‍ജുന്‍. ദക്ഷിണേന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ ഏക താരവും അല്ലു അര്‍ജുന്‍ (Allu Arjun) ആണ്. പുഷ്പ- ദി റൈസ് (Pushpa: The Rise) നേടിയ വിജയമാണ് താരത്തിന്റെ മൂല്യം ഉയര്‍ത്തിയത്. അമിതാഭ് ബച്ചന്‍ (Amitabh Bachchan) ആണ് പട്ടികയില്‍ ഒന്നാമത്.

സല്‍മാന്‍ഖാന്‍, അക്ഷയ്കുമാര്‍, ഷാരൂഖ് ഖാന്‍ ഉള്‍പ്പടെയുള്ളവരെ പിന്തള്ളിയാണ് അമികാഭ് ബച്ചന്‍ ഒന്നാമതെത്തിയത്. പ്രശസ്തി, മാര്‍ക്കറ്റിംഗിനുള്ള ശേഷി, സോഷ്യല്‍ മീഡിയ പിന്തുണ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് Brand Endorser (BE) scoreന്റെ അടിസ്ഥാനത്തിലാണ് ഹന്‍സ പട്ടിക തയ്യാറാക്കിയത്. 92 ശതമാനം സ്‌കോറാണ് അമിതാഭ് ബച്ചന്‍ നേടിയത്. 5-8 കോടി രൂപവരെയാണ് ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍് താരം ഈടാക്കുന്നത്.

അല്ലു അര്‍ജുന് 85 % സ്‌കോറാണ് ലഭിച്ചത്. സൊമാറ്റോ (Zomato), റെഡ്ബസ് (Redbus), റാപിഡോ തുടങ്ങിയ ബ്രാന്‍ഡുകളുമായി ആണ് താരം സഹകരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റൊരു താരം സാമന്ത റൂത് പ്രഭു ആണ്. 74 % സ്‌കോര്‍ ആണ് സാമന്ത നേടിയത്. കുര്‍കുറെ, മിന്ത്ര, മാമഎര്‍ത്ത്, മഞ്ച്, ഫോണ്‍പേ തുടങ്ങിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലാണ് സാമന്ത പ്രത്യക്ഷപ്പെടുന്നത്.

ഇവരെ കൂടാതെ രശ്മിക മന്ദന, സൂര്യ, വിജയ് ദേവരകൊണ്ട, മഹേഷ് ബാബു, രാം ചരണ്‍, മോഹന്‍ലാല്‍, ജൂനിയര്‍ എന്‍ടിആര്‍, ശ്രുതി ഹാസന്‍, ചൈതന്യ അക്കിനേനി തുടങ്ങിയ ദക്ഷിണേന്ത്യന്‍ താരങ്ങളും പട്ടികയിലുണ്ട്. സിനിമ, സ്‌പോര്‍ട്‌സ്, മ്യൂസിക്, ടെലിനവിഷന്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ 550ല്‍ അധികം സെലിബ്രറ്റികളെ ഉള്‍ക്കൊള്ളുന്നതാണ് ഹന്‍സയുടെ റിപ്പോര്‍ട്ട്.

Related Articles

Next Story

Videos

Share it