ക്രിയേറ്റര്‍ പ്രോഗ്രാം ; റീല്‍സ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം മലയാളത്തില്‍ പഠിപ്പിക്കും

കേരളത്തിലെ കണ്ടന്റ് ക്രിയറ്റര്‍മാര്‍ക്കാറായി മലയാളത്തില്‍ പരിശീലനം നല്‍കി മെറ്റയുടെ കീഴിലുള്ള പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഇന്‍സ്റ്റഗ്രാം. കമ്പനിയുടെ പ്രശസ്തമായ born on instagram ക്രിയേറ്റര്‍ പ്രോഗ്രാമാണ് മലയാളം ഭാഷയില്‍ നല്‍കുന്നത്. മലയാളത്തില്‍ കണ്ടന്റുകള്‍ ചെയ്യുന്ന ക്രിയേറ്റര്‍മാരുടെ കഴിവുകള്‍ ഉയര്‍ത്തുകയും കൂടുതല്‍ പേരെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുകയും ആണ് ഇന്‍സ്റ്റഗ്രാമിന്റെ ലക്ഷ്യം.

എങ്ങനെ ഒരു കണ്ടന്റ് ക്രിയേറ്റര്‍ ആവാം, എങ്ങനെ ഫോളോവേഴ്‌സിനെ കൂട്ടാം, കണ്ടന്റുകളിലൂടെ പണം സമ്പാദിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കപ്പെട്ടതാണ് ഇന്‍സ്റ്റഗ്രാമിന്റെ ക്രിയേറ്റര്‍ പ്രോഗ്രാം. bornoninstagram.com എന്ന വെബ്‌സൈറ്റിലൂടെ സൗജന്യമായി ഈ പ്രോഗ്രാമില്‍ പങ്കെടുക്കാം. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഭാഷകളിലും കോഴ്‌സ് ലഭ്യമാണ്. നാല് പാര്‍ട്ടുകളായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഷോര്‍ട്ട് വീഡിയോ കണ്ടന്റുകളിലൂടെ ആയിരിക്കും ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഇന്ത്യയിലെ വളര്‍ച്ച തീരുമാനിക്കുക എന്നാണ് മെറ്റയുടെ വിലയിരുത്തല്‍. ഇന്‍സ്റ്റഗ്രാമില്‍ ആളുകള്‍ ചെലവഴിക്കുന്ന ആകെ സമയത്തിന്റെ 20 ശതമാനവും റീല്‍സ് കാണാനാണ് വിനിയോഗിക്കുന്നത്. പ്രാധാന്യം ഉയരുന്ന സാഹചര്യത്തില്‍ ഈ മാസം ആദ്യം റീല്‍സിന്റെ സമയ പരിധി ഒരു മിനിട്ടില്‍ നിന്ന് ഒന്നര മിനിട്ടാക്കി ഇന്‍സ്റ്റഗ്രാം ഉയര്‍ത്തിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it