Begin typing your search above and press return to search.
ചാംപ്യന്മാരായ ഗുജറാത്ത് മുതല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വരെ; IPL 2022 സമ്മാനത്തുക ഇങ്ങനെ
സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനന്‍ റോയല്‍സിനെ തകര്‍ത്ത് തങ്ങളുടെ ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) ഐപിഎല്‍ കീരിടം സ്വന്തമാക്കി. ബോളിംഗിലും ബാറ്റിങ്ങിലും മേധാവിത്വം പുലര്‍ത്തിയ ഗുജറാത്ത് 7 വിക്കറ്റിനാണ് രാജസ്ഥാനെ തകര്‍ത്തത്. മൂന്ന് വിക്കറ്റും 34 റണ്‍സും നേടിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ഗുജറാത്തിനെ മുന്നില്‍ നിന്ന് നയിച്ചു.
ഐപിഎല്‍ (IPL) ചാംപ്യന്മാരായ ഗുജറാത്തിന് ലഭിക്കുന്നത് 20 കോടി രൂപയാണ്. 12.50 കോടി രൂപയാണ് രണ്ടാംസ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) ലഭിക്കുക. സെക്കന്റ് ക്വോളിഫയറില്‍ രാജസ്ഥാനോട് തോറ്റ് മൂന്നാമതായ ബംഗളൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് കിടുന്നത് 7 കോടി രൂപയാണ്. നാലാം സ്ഥാനക്കാരായി ഐപിഎല്ലല്‍ വരവറിയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 6.5 കോടി രൂപ സമ്മാനമായി ലഭിക്കും.
കളിക്കളത്തില്‍ നിന്ന് മാത്രം ജോസ് ബട്ട്‌ലര്‍ നേടിയത്
ഇത്തവണ ഐപിഎല്ലിലെ താരം രാജസ്ഥാന്‍ നിലനര്‍ത്തിയ ജോസ് ബട്ട്‌ലര്‍ ആയിരുന്നു. നാല് സെഞ്ചുറികള്‍ നേടിയ ബട്ട്‌ലര്‍ 863 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. വിവധ കളികളിലെ മാന്‍ ഓഫ് ദി മാച്ചായപ്പോള്‍ ലഭിച്ച സമ്മാനങ്ങള്‍ കൂട്ടാതെ 60 ലക്ഷം രൂപയാണ് ബട്ട്‌ലര്‍ കളിക്കളത്തില്‍ നിന്ന് മാത്രം നേടിയത്.
ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള താരം, ഏറ്റവും അധികം റണ്‍സ് നേടിയതിനുള്ള ഓറഞ്ച് ക്യാപ്, ഏറ്റവും കൂടുതല്‍ സിക്‌സുകള്‍, ഫോറുകള്‍, ഗെയിം ചെയിഞ്ചര്‍, പവര്‍ പ്ലയര്‍ എന്നീ വിഭാഗങ്ങളില്‍ ബട്‌ലറിന് 10 ലക്ഷം രൂപ വീതമാണ് ലഭിച്ചത്. 183.33 സ്‌ട്രൈക്ക് റേറ്റുമായി സീസണിലെ സൂപ്പര്‍ സ്‌ട്രൈക്കറായ ബംഗളൂരുവിന്റെ ദിനേശ് കാര്‍ത്തിക്കാണ് ടാറ്റ പഞ്ച് കാര്‍ സ്വന്തമാക്കിയത്.
മറ്റ് പ്രധാനപ്പെട്ട സമ്മാനത്തുകകള്‍
പ്ലയര്‍ ഓഫ് ദി ഫൈനല്‍: ഹാര്‍ദിക് പാണ്ഡ്യ (ഗുജറാത്ത് ടൈറ്റന്‍സ്) - 5 ലക്ഷം.
പര്‍പ്പിള്‍ ക്യാപ്പ്: യുവേന്ദ്ര ചാഹല്‍ (രാജസ്ഥാന്‍), 17 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റ് -10 ലക്ഷം.
എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്: ഉംറാന്‍ മാലിക് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്); 14 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റ് - 10 ലക്ഷം രൂപ
സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി: ലോക്കി ഫെര്‍ഗൂസണ്‍ (ഗുജറാത്ത്); 157.3 kmph - 10 ലക്ഷം.
സീസണിലെ ക്യാച്ച്: എവിന്‍ ലൂയിസ് (ലഖ്നൗ സൂപ്പര്‍ ജയന്റ്സ്) - 10 ലക്ഷം.
Next Story
Videos