മീശ പിരിച്ച് 'കടുവ'; കടുവാക്കുന്നേല്‍ കുര്യച്ചന്‍ ആയപ്പോള്‍ പൃഥ്വിരാജ് അണിഞ്ഞ ഈ വാച്ചിന്റെ വില അറിയാമോ?

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളെ വെച്ച് ഏറ്റവുമധികം ആക്ഷന്‍ ചിത്രങ്ങള്‍ക്ക് കയ്യടിനേടിയ സംവിധായകന്‍ ഷാജി കൈലാസിന്റെഏറ്റവും പുതിയ ചിത്രമാണ് കടുവ. പൃഥ്വിരാജ് കടുവാക്കുന്നേല്‍ കുര്യച്ചന്‍ ആയി എത്തുന്ന ചിത്രം തൊണ്ണൂറുകളുടെ കഥയാണ് പറയുന്നത്.

പാലായിലെ പ്ലാന്ററും പ്രമാണിയുമാണ് കടുവാക്കുന്നേല്‍ കുര്യച്ചനും നാട്ടിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടാകുന്ന ചില തര്‍ക്കങ്ങളും അതിന്റെ അനന്തര ഫലങ്ങളും കോർത്തിണക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളും ത്രില്ലിംഗ് നിമിഷങ്ങളും ആവോളമുണ്ട്.

പൃഥ്വി- സച്ചി കൂട്ടുകെട്ടിലെ 'അയ്യപ്പനും കോശിയും' പോലെ ഈഗോ തന്നെയാണ് 'കടുവ'യിലും യഥാര്‍ഥ വില്ലനാകുന്നത്. ദാര്‍ഷ്ട്യമുള്ള നായകനായി പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ കടുവാക്കുന്നേല്‍ കുര്യച്ചനായി എത്തുന്നു. എല്ലാ അര്‍ഥത്തിലും മാസ് സിനിമകള്‍ ഇഷ്ടമുള്ള പ്രേക്ഷകനെ തൃപ്തിപെടുത്തുന്ന ചേരുവകള്‍ ചിത്രത്തിലുണ്ട്.

പൃഥ്വിരാജിന്റെ പവര്‍ പാക്ക് ആക്ഷന്‍ പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കുര്യച്ചനെന്ന നായക പരിവേഷത്തിന് 'റിയാലിറ്റി'നല്‍കാന്‍ വേഷവിധാനത്തിലും അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

80 കളിലെ താരമായ റോളെക്‌സ് വാച്ചാണ് പൃഥ്വിരാജിന് നല്‍കിയിട്ടുള്ളത്. റോളെക്‌സ് ഡെയ്റ്റ് ജസ്റ്റ് എന്ന വാച്ച് ആണ് പൃഥ്വി ഇതില്‍ അണിഞ്ഞിട്ടുള്ളതെന്നാണ് സിനിമയിലെ ഫാഷന്‍ പ്രേമികളുടെ കണ്ടെത്തല്‍.

സംഗതി സത്യമാണ് കടുവ കുര്യച്ചന്‍ കെട്ടിയിട്ടുള്ള വാച്ച് ശരിക്കും 'പുലി'യാണ്. റോളെക്‌സ് വെബ്‌സൈറ്റ് വിവരങ്ങള്‍ അനുസരിച്ച് 1945 ല്‍ പുറത്തിറക്കിയ ആദ്യ സെല്‍ഫ്- വൈന്‍ഡിംഗ് വാട്ടര്‍പ്രൂഫ് ക്രോണോമീറ്റര്‍ റിസ്റ്റ് വാച്ചാണ് ഇത്. എന്നും വെളുപ്പിന് 3 മണിക്ക് കൃത്യമായി ഡെയ്റ്റ് മാറുന്ന വാച്ച് 80-90 കളില്‍ സമ്പന്നരുടെ പ്രിയപ്പെട്ട മോഡലായിരുന്നു.





ഈ വാച്ചിന് പല വകഭേദങ്ങളുണ്ട്. 18 കാരറ്റ് സ്വര്‍ണം പ്ലേറ്റ് ചെയ്ത വാച്ചില്‍ രത്‌നങ്ങളും വില പിടിച്ച കല്ലുകളും പേളും ഒക്കെ മാറിമാറി വന്നിരുന്നു. ഇന്ന് ഈ വാച്ചിന്റെ വില 9.47 ലക്ഷം രൂപമുതൽ 1064000 രൂപവരെയാണ് വില


Related Articles

Next Story

Videos

Share it