100 കോടി ക്ലബ്ബിലെത്തിയ ചിത്രത്തിന്റെ മലയാളം പതിപ്പുമായി പൃഥ്വിരാജ്

100 കോടി ക്ലബ്ബിലെത്തിയ ചിത്രത്തിന്റെ മലയാളം പതിപ്പുമായി പൃഥ്വിരാജ്

കെജിഎഫിന് ശേഷം ഹോംബാലെ ഫിലിംസിന്റെ തീപ്പൊരി ചിത്രം 'കാന്താര'
Published on

സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത കാന്താര ഇന്ത്യന്‍ തിയേറ്ററുകളില്‍ തീപ്പൊരി ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. മേക്കിംഗില്‍ ഫൈവ് സ്റ്റാറുമായി 100 കോടി ക്ലബ്ബിലേക്ക് എളുപ്പത്തിലെത്തിയ കന്നഡ ചിത്രം ഇന്ന് മലയാളത്തിലേക്ക് എത്തി. കെജിഎഫിന് ശേഷം ഹോംബാലെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തെ മലയാളികള്‍ക്ക് മുന്‍പിലെത്തിച്ച് പൃഥ്വിരാജ്.

ഹോംബാലെയ്‌ക്കൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തിലെ തിയേറ്ററുകളില്‍ കാന്താരയുടെ വിതരണം നടത്തുന്നത്. എ ഡിവൈന്‍ ബ്ലോക്ക് ബസ്റ്റര്‍ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. മലയാളത്തിലെ മൊഴിമാറ്റ ചിത്രത്തിന്റെ അവകാശമാണ് ഹോംബാലെയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ നിര്‍മാണക്കമ്പനി പങ്കിട്ടിട്ടുള്ളത്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ബോക്‌സോഫീസില്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 100 കോടി ക്ലബിലെത്തി കന്നഡ സിനിമ കാന്താര. റിഷഭ് ഷെട്ടി നായകനായ സിനിമയ്ക്ക് ഇന്ത്യയിലുടനീളം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത സിനിമയുടെ ഹിന്ദി പതിപ്പ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിനോടകം എട്ടുകോടിയിലധികം ഹിന്ദിയില്‍നിന്നു മാത്രമായി സിനിമ കലക്ട് ചെയ്തുകഴിഞ്ഞു.

തെലുങ്കില്‍ ആദ്യ ദിനം നാലുകോടിക്കു മുകളില്‍ കലക്ഷന്‍ ലഭിച്ചിരുന്ന സിനിമ മലയാളത്തില്‍ ഒക്ടോബര്‍ 20 നാണ് റിലീസ് ചെയ്യുന്നത്. നിലവില്‍ വേള്‍ഡ് വൈഡ് 140 കോടിയിലധികം നേടിയ ചിത്രം ഒരുദിവസം കൊണ്ടുതന്നെ 150 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com