Begin typing your search above and press return to search.
Must Read : ലീല ഹോട്ടല്‍സ് സ്ഥാപകന്റെ കഥ , Capture the Dream
മലയാളികളുടെ എക്കാലത്തെയും അഭിമാനമാണ് ലീല ഗ്രൂപ്പ് സ്ഥാപകനായ ക്യാപ്റ്റന്‍ സിപി കൃഷ്ണന്‍ നായര്‍ (C P Krishnan Nair). താജിനെയും ഒബ്റോയിയെയും തലയുയര്‍ത്തി നിന്ന് വെല്ലുവിളിച്ച്, ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ മറ്റൊരു 'വൗ ഫീല്‍' സൃഷ്ടിച്ച കൃഷ്ണന്‍ നായരെ റോള്‍ മോഡലായി കാണുന്ന, നിലയ്ക്കാത്ത പ്രചോദനത്തിന്റെ ഉറവിടമായി കാണുന്ന മലയാളി സംരംഭകര്‍ ഏറെയാണ്. അറുപത് വയസ് കഴിഞ്ഞ് സംരംഭകനാകാന്‍ ഇറങ്ങി ലോകോത്തര ബ്രാന്‍ഡ് കെട്ടിപ്പടുത്ത കൃഷ്ണന്‍ നായര്‍ക്ക് അതാകാമെങ്കില്‍ എനിക്കെന്ത് കൊണ്ട് സാധിച്ചുകൂടാ, എന്ന് മനസിലെങ്കിലും പലവട്ടം ഉരുവിടുന്ന സംരംഭകര്‍ പലര്‍ കാണും.
കൃഷ്ണന്‍ നായരുടെ ജന്മശതാബ്ദി വര്‍ഷമാണിത്. അതിനോടനുബന്ധിച്ച് കൂടിയാണ് കൃഷ്ണന്‍ നായരുടെ ജീവിതത്തിലെ അധികം അറിയപ്പെടാത്ത ഏടുകളിലേക്ക് വെളിച്ചം വീശുന്ന, മുന്‍ മാധ്യമപ്രവര്‍ത്തക ബച്ചി കര്‍ക്കാരിയ രചിച്ച പുതിയ പുസ്തകം, Capture the Dream: The Many Lives of Captain CP Krishnan Nair പുറത്തിറങ്ങിയിരിക്കുന്നത്.
ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നങ്ങള്‍, മറിച്ച് ജീവിത വിജയത്തിലേക്കുള്ള കുതിപ്പിനുള്ള ഇന്ധനമാണതെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് കൃഷ്ണന്‍ നായര്‍. പഠനകാലത്തെ അനുഭവങ്ങള്‍, എകെജിയോട് പുലര്‍ത്തിയിരുന്ന ആത്മബന്ധം എന്നിവയെല്ലാം വെളിവാക്കുന്ന ഒട്ടേറെ അറിയപ്പെടാത്ത സംഭവകഥകള്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ ശേഷം കണ്ണൂരിലെ കൈത്തറി വ്യവസായ രംഗത്ത് നൂതന ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്ന കൃഷ്ണന്‍ നായര്‍, ഹോട്ടല്‍ വ്യവസായ രംഗത്തേക്ക് വരാനിടയായ സംഭവങ്ങളും ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഒരു ലോകോത്തര ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍ മനസില്‍ കോപ്പി ബുക്ക് പോലെ അദ്ദേഹം കൊണ്ടുനടന്ന ചിലകാര്യങ്ങളുണ്ട്. ഏത് മേഖലയിലെയും സംരംഭകര്‍ക്കും ഏത് കാലത്തും അവയില്‍ നിന്ന് പഠിക്കാന്‍ പുതിയതെന്തെങ്കിലും കാണുകയും ചെയ്യും. കൃഷ്ണന്‍ നായരുടെ ജീവിതം വീണ്ടും വായിക്കേണ്ടതും അതുകൊണ്ടാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel
Next Story
Videos