ഇലോണ്‍ മസ്‌ക്: വായിച്ചിരിക്കേണ്ട ജീവചരിത്രം

ലോകജനത മാത്രമല്ല ഭൂഖണ്ഡത്തിലെ വന്‍ശക്തികള്‍ വരെ ഉറ്റുനോക്കുന്ന ഒരു മനുഷ്യന്‍ ഈ കാലഘട്ടത്തിലുണ്ടെങ്കില്‍ അത് ഇലോണ്‍ മസ്‌കാണ്. ശൂന്യതയില്‍ നിന്ന് മനുഷ്യരാശിയെ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ അനുദിനം ചെയ്യുന്ന ഇലോണ്‍ മസ്‌ക് എങ്ങനെ ഇങ്ങനെയൊരു അത്ഭുതപ്രതിഭാസമായി മാറിയെന്നറിയാന്‍ വായിച്ചിരിക്കേണ്ട പുസ്തകമാണ് ടെക്‌നോളജി ജേര്‍ണലിസ്റ്റായ ആഷ്‌ലി വാന്‍സ് എഴുതിയ ELON MUSK: HOW THE BILLIONAIARE CEO OF SPACEX AND TESLA IS SHAPING OUR FUTURE എന്ന ജീവചരിത്രം.

2015ല്‍ ആദ്യ പതിപ്പ് പുറത്തിറങ്ങിയ ഈ പുസ്തകം ഇലോണ്‍ മസ്‌ക് എന്ന വ്യക്തി രൂപമെടുത്തതെങ്ങനെയെന്നാണ് വരച്ചിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിഭാശാലിയുടെ ജീവചരിത്രമെന്നതിലുപരി അങ്ങേയറ്റം നിശ്ചയദാര്‍ഢ്യമുള്ള ഒരു വ്യക്തിയുടെ ജീവചരിത്രമെന്ന നിലയ്ക്കുകൂടി വേണം വായിക്കാന്‍.
മസ്‌കിന്റെ ജീവിതത്തിലുമുണ്ട് കറുത്തപാടുകള്‍, പരാജയങ്ങള്‍, തിരിച്ചടികള്‍ എന്നിവയെല്ലാം. പക്ഷേ, ഒന്നുമില്ലായ്മയില്‍ നിന്ന് ആ മനുഷ്യന്‍ മനുഷ്യകുലത്തെ ആശ്ചര്യപ്പെടുത്തുന്ന പലതും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
എന്തിലും പൂര്‍ണത തേടുന്ന മസ്‌കിനെ മണിക്കൂറുകളോളം ഇന്റര്‍വ്യു ചെയ്തും അദ്ദേഹവുമായി ബന്ധമുള്ളവരുമായി സംസാരിച്ചുമൊക്കെയാണ് വാന്‍സ് ഇത് രചിച്ചിരിക്കുന്നത്.


Related Articles

Next Story

Videos

Share it