Must Watch of the Week: Coda (2021)

Coda (2021)
Director: Sian Heder, IMDB Rating: 8.0

പൂര്‍ണമായും ഒരു ബിസിനസ് മൂവി അല്ലെങ്കിലും കുടുംബ സമേതം ബിസിനസുകാര്‍ കണ്ടിരിക്കേണ്ട സിനിമയാണ് കോഡ. 2021 ലെ ഓസ്‌കാര്‍ നേടിയ ഈ ചിത്രം, ആപ്പിള്‍ മൂവിയിലൂടെയാണ് പുറത്തിറക്കിയത്. മത്സ്യബന്ധനം നടത്തിപ്പോരുന്ന ഒരു കുടുംബം, റൂബി എന്ന മകള്‍ ഒഴികെ, മാതാപിതാക്കളും മകനും ബധിരരാണ്. മീന്‍പിടുത്തത്തില്‍ കിട്ടുന്ന കൂലി എവിടെയും എത്താതെ വരുമ്പോള്‍ സ്വന്തമായി വിപണന മാര്‍ഗം കൂടി കണ്ടെത്തി ആ കുടുംബം ബിസിനസിലേക്കിറങ്ങുന്നു. മറ്റു മൂവരുടെയും സഹായിയായി കൂടി റൂബിക്ക് പ്രവര്‍ത്തിക്കേണ്ടി വരുന്നു.

വളരെ ഭംഗിയായി തന്നെ കച്ചവടം നടന്നുപോകവെയാണ് റൂബിക്ക്, മ്യൂസിക്കില്‍ തന്റെ കഴിവ് തിരിച്ചറിയുന്നതും അതൊരു പാഷനായി മാറുന്നതും. ആലാപന ലോകം, കച്ചവട സ്വപ്നത്തിനും മേലെ എത്തിയ ഘട്ടത്തില്‍ റൂബിക്ക് മ്യൂസിക് പഠിക്കാനായി വിദൂരത്തുള്ള പ്രശസ്തമായ കോളെജില്‍ അഡ്മിഷന്‍ കൂടി കിട്ടുന്നു. ബിസിനസിലാവട്ടെ, മറ്റു മൂവര്‍ക്കും റൂബിയെ കൂടാതെ മുന്നോട്ടുപോകാനുമാവില്ല. ഈ സംഘട്ടനദൃശ്യങ്ങള്‍ക്കൊടുവില്‍ കുടുംബത്തിന്റെ പിന്തുണയില്‍ തന്നെ മ്യൂസിക് പഠിക്കാനായി റൂബി കോളെജില്‍ പോവുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.

കുടുംബ ബിസിനസില്‍ സാരഥ്യം നിര്‍ബന്ധിപ്പിച്ച് ഏല്‍പ്പിക്കേണ്ടതല്ലെന്നും അംഗങ്ങളുടെ പാഷന് കൂടി പരിഗണന നല്‍കേണ്ടതാണെന്നുമുള്ള സന്ദേശം സിനിമ നല്‍കുന്നുണ്ട്. ഒപ്പം, കൂട്ടിനൊരു സഹായി എന്നതിനപ്പുറം ഓരോ ബിസിനസിലും അവരുടേതായ വളര്‍ച്ച കൈവരിക്കാനും ഇടം കണ്ടെത്താനും കൂടി അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും വായിച്ചെടുക്കാം.

Related Articles
Next Story
Videos
Share it