കണ്ണുകളെല്ലാം നയന്‍സിലേക്ക്, അണിഞ്ഞത് കോടിക്കണക്കിന് രൂപയുടെ അമൂല്യ ആഭരണങ്ങള്‍!

സിനിമാലോകം കാത്തിരുന്ന നയന്‍താര -വിഘ്‌നേഷ് ശിവ (NayantharaVigneshShivan) വിവാഹത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളുമാണ് സോഷ്യല്‍മീഡിയ ആകെ നിറയുന്നത്. ആറ് വര്‍ഷത്തെ പ്രണയകാലത്തിനൊടുവില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ സംവിധായകന്‍ വിഘ്‌നേഷ് ശിവതാലിചാര്‍ത്തുമ്പോള്‍ ഫാഷന്‍ പ്രേമികളുടെ കണ്ണുകളെല്ലാം നയന്‍താരയുടെ ചുവപ്പ് സാരിയിലും മരതകപ്പച്ചയിലെ ആഭരണങ്ങളിലുമായിരുന്നു.

ജേയ്ഡ് ബൈ മോണിക്ക ആന്റ് കരിഷ്മ ലേബലിന്റെ ചുവപ്പു നിറത്തിലുള്ള ബ്രൊക്കേയ്ഡ് സാരിയാണ് നയന്‍താര അണിഞ്ഞത്. ഒപ്പം ഡയമണ്ടും എമറാള്‍ഡും കൊണ്ടുള്ള ആഭരണങ്ങളും മാറ്റ് കൂട്ടി. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് നയന്‍താര വിവാഹത്തിന് ധരിച്ച ആഭരണങ്ങളെല്ലാം വിഘ്‌നേഷ് സമ്മാനമായി നല്‍കിയതാണെന്നാണ്.

NayantharaVigneshShivan /Twitter


2.5 കോടി മുതല്‍ 3 കോടി വരെ വിലയുള്ളതാണ് നയന്‍താരയുടെ ആഭരണങ്ങള്‍. ഇതിനൊപ്പം അഞ്ച് കോടി രൂപ വിലയുള്ള വജ്രമോതിരവും വിക്കി നയന്‍സിന് സമ്മാനിച്ചതായും ചില സിനിമാ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 20 കോടി രൂ6പ വിലയുള്ള ബംഗ്ലാവ് വിഘ്‌നേഷിനായി നയന്‍സ് വാങ്ങിയെന്നും വാര്‍ത്തകളുണ്ട്.


വിക്കിയുടെ സഹോദരി ഐശ്വര്യയ്ക്ക് നയന്‍താര 30 പവന്റെ സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചിട്ടുണ്ട്. തന്റെ അടുത്ത ബന്ധുക്കള്‍ക്ക് താരം ഒരുപാട് ആഡംബര വസ്തുക്കളും സമ്മാനിച്ചു. നയന്‍താരയുടെയും വിഘ്‌നേഷിന്റെയും വിവാഹത്തില്‍ രാഷ്ട്രീയ-സിനിമാ ലോകത്ത് നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, രജനികാന്ത്, കമല്‍ ഹാസന്‍, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി എന്നിവരെയും ക്ഷണിച്ചിരുന്നു. വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു എന്നിവരും അതിഥികളിൽ ഉണ്ടായിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it