രണ്ട് ദിവസം നെറ്റ്ഫ്‌ളിക്‌സ് സൗജന്യം; ഉപയോഗിക്കാന്‍ എന്ത് ചെയ്യണം

ആഗോള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് വമ്പന്‍ ഓഫറുമായി രംഗത്ത്. നെറ്റ്ഫ്‌ളിക്‌സിന്റെ വരിക്കാരല്ലാത്ത ഇന്ത്യക്കാര്‍ക്കും സൗജന്യ സേവനം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഏറ്റവും അധികം വരിക്കാരുണ്ടെന്ന് അവകാശപ്പെടുന്ന ഒടിടി പ്ലാറ്റ്‌ഫോമിന്റെ ഈ നീക്കം. ഈ ദിവസങ്ങളില്‍ വരിക്കാരല്ലാത്തവര്‍ക്ക് തങ്ങളുടെ ഇഷ്ടത്തിന് വെബ്‌സിരീസുകളോ ടിവി ഷോയോ സൗജന്യമായി കാണാന്‍ സാധിക്കും. ഡിസംബര്‍ അഞ്ച്, ആറ് തീയതികളിലാകും ഓഫര്‍ ലഭിക്കുക.

ഇന്ത്യയില്‍ ഒരു മാസത്തെ സൗജന്യ ട്രയലും നിരവധി പ്രമോഷണല്‍ ഓഫറുകളും നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. നിലവില്‍ കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിനായി നെറ്റ്ഫ്‌ളിക്‌സ് 199 രൂപയ്ക്ക് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സ്ട്രീമിംഗ് പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കാനുള്ള തന്ത്രവുമായി കമ്പനി രംഗത്തെത്തിയിട്ടുള്ളത്. ഡിസംബറില്‍ നടക്കുന്ന രണ്ട് ദിവസത്തെ ഇവന്റ് സ്ട്രീം ഫെസ്റ്റില്‍ ഉപയോക്താക്കള്‍ക്ക് സിരീസ്, ഷോ, സിനിമ, റിയാലിറ്റി ഷോ, ഡോക്യുമെന്ററി തുടങ്ങി നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമായ മുഴുവന്‍ കാറ്റലോഗും 48 മണിക്കൂറിനുള്ളില്‍ സൗജന്യമായി കാണാന്‍ സാധിക്കും.

നെറ്റ്ഫ്‌ളിക്‌സ് ആന്‍ഡ്രോയ്ഡ് ആപ്പിലോ വെബ്ബിലോ പേര്, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ഇതോടെ ഓഫര്‍ ലഭ്യമാകും. സ്മാര്‍ട്ട് ടിവി, ഐഒഎസ്, ഗെയിമിംഗ് കണ്‍സോളുകള്‍, കംപ്യൂട്ടര്‍, ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ എന്നിവയിലാണ് ലൈവ് സ്ട്രീം ചെയ്യാന്‍ കഴിയുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it