പാസ്‌വേഡ് പങ്കുവെച്ച് നെറ്റ്ഫ്ളിക്‌സ് കാണല്‍ ഇനി അധികകാലം ഉണ്ടാവില്ല!

നെറ്റ്ഫ്ളിക്‌സ്‌ അക്കൗണ്ടിന്റെ പാസ്‌വേഡ് കൈമാറി ഒന്നിലധികം പേര്‍ ഒരേ അക്കൗണ്ടിൽ നിന്ന് സിനിമകളും വെബ് സീരിയലുകളും കാണുന്നതിന് തടയിടാന്‍ പുതിയ വെരിഫിക്കേന്‍ കോഡ് പരീക്ഷിച്ച് പ്രമുഖ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ്‌. ഇതിന്റെ പരീക്ഷണം യു എസില്‍ നടന്നുവരികയാണ്. അധികം വൈകാതെ നെറ്റ്ഫ്‌ളെക്‌സ്‌ ഉപയോഗിക്കുന്നവരുടെ അക്കൗണ്ടിൽ ഇതിന്റെ പിടി വീഴും.

നെറ്റ്ഫ്ളിക്‌സ്ൽ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് അക്കൗണ്ട് വെരിഫിക്കേഷന്‍ ഇ മെയില്‍ വഴിയോ ടെക്‌സ്റ്റ് മെസേജ് ആയോ നടത്താന്‍ ആവശ്യപ്പെടുന്ന ഒരു പോപ്പപ് സന്ദേശം എത്തും. അക്കൗണ്ട് എടുത്തയാളുടെ ശരിയായ ഇ മെയിലോ ഫോണോ അല്ലെങ്കില്‍ നെറ്റ്ഫ്ളിക്‌സ്‌ ഇത് വേരിഫൈ ചെയ്ത് സ്ട്രീമിംഗിന് അനുമതി നിഷേധിക്കും.

പരീക്ഷണം നടക്കുന്നതായി നെറ്റ്ഫ്‌ളെക്‌സ്‌ സ്ഥിരീകരിച്ചെങ്കിലും ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ലെന്ന് സ്ട്രീമബിള്‍ ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്തു. അക്കൗണ്ട് എടുത്തവര്‍ തന്നെയാണ് നെറ്റ്ഫ്ളിക്‌സ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നതെന്ന് കമ്പനിയുടെ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. പാസ്‌വേഡ് ഷെയറിംഗ് വ്യാപകമായത് നെറ്റ്ഫ്ളിക്‌സ് വരുമാനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത് തടയുന്നതിന് പുതിയ രീതി നെറ്റ്ഫ്‌ളെക്‌സ്‌

അവതരിപ്പിക്കാനൊരുങ്ങുന്നത്. ലോകത്തെമ്പാടുമായി 200 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് നെറ്റ്ഫ്ളിക്‌സ്സിനുള്ളത്.

Related Articles

Next Story

Videos

Share it