പഠാന്‍ ഒടിടി റിലീസിന്
സിനിമാ ലോകത്തിനപ്പുറം സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ചിത്രമാണ് പഠാന്‍. ദീപിക പദുക്കോണിന്റെ ബിക്കിനിയെ പോലും വെറുതെ വിടാതെ ദിവസങ്ങളോളം ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയ പഠാന്‍ തിയേറ്റര്‍
ഹിറ്റിന് ശേഷം ഒടിടിയിലേക്ക്. 1000 കോടി കളക്ഷന്‍ നേടിയെന്നവകാശപ്പെടുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആമസോൺ പ്രൈമിൽ
മാര്‍ച്ച് 22 ന് ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ മാർച്ച് 25 എന്നും ചില റിപോർട്ടുകൾ പറയുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സിനിമയുടെ തിയേറ്റര്‍ പതിപ്പില്‍ നിന്ന് ഒഴിവാക്കിയ സീനുകളും ഒടിടിയിലുണ്ടാകും.
നാലു വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തിയ ഷാരൂഖിന്റെ സിനിമ വിവാദ ഗാനരംഗത്തിന്റെ പേരില്‍ രണ്ട് തവണ സെന്‍സര്‍ ചെയ്താണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ഏതാനും രംഗങ്ങള്‍ സെന്‍സറിംഗില്‍ മാറ്റിയിരുന്നു. ഈ മാറ്റങ്ങള്‍ കൂടാതെയുള്ള പതിപ്പാകും ഒടിടിയിലെത്തുക. അണിയറ പ്രവർത്തകരുടെ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ.