പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അഞ്ചാം വര്‍ഷത്തിലേക്ക്: പിറന്നത് സൂപ്പര്‍ ഹിറ്റുകള്‍, സന്തോഷം പങ്കുവച്ച് സുപ്രിയ

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് പൃഥ്വിരാജും ഭാര്യ സുപ്രിയ മോനോനും. സിനിമാ വ്യവസായത്തില്‍ മള്‍ട്ടി ലാഗ്വേജ് സൂപ്പര്‍ ഹിറ്റുകളുടെ ലിസ്റ്റില്‍ പലതും നേടാന്‍ ഈ നിര്‍മാണക്കമ്പനിക്ക് ഇതിനോടകം കഴിഞ്ഞു.

9 എന്ന ചിത്രം 2019 ഫെബ്രുവരി 7 ന് ലോകം മുഴുവന്‍ റിലീസ് ചെയ്തായിരുന്നു തുടക്കം. പിന്നീട് ഡ്രൈവിംഗ് ലൈസന്‍സ്, കുരുതി, ജനഗണമന, കടുവ, ഇനി പുറത്തിറങ്ങാനൊരുങ്ങുന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയായ ഗോള്‍ഡ്, സെല്‍ഫി തുടങ്ങി ഏഴോളം ചിത്രങ്ങളാണ് പ്രൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേതായി ഇതുവരെ തയ്യാറായത്.

ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ തൂത്തുവാരിയ കെജിഎഫ്, 83, ചാര്‍ലി തുടങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഡിസ്ട്രിബ്യൂഷനും ഈ നിര്‍മാണക്കമ്പനിയുടെ പൊന്‍ തൂവലുകളാണ്.
ഹിന്ദി ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പ്രൊഡക്ഷന്‍ കമ്പനി ഇതിനോടകം സാന്നിധ്യമറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തില്‍ പുറത്തിറങ്ങി തിയേറ്ററില്‍ വിജയം കൊയ്ത ഭൂരിഭാഗം ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേതായിരുന്നു എന്ന കാര്യം മതി മലയാള സിനിമയിലെ കമ്പനിയുടെ സാന്നിധ്യമറിയാന്‍.
ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ പവര്‍ കപ്പ്ള്‍ ആയി പൃഥ്വിരാജിനെയും സുപ്രിയ മേനോനെയും നമുക്ക് വിശേഷിപ്പിക്കാം. കാരണം നിര്‍മാതാവിന്റെ വേഷമണിഞ്ഞ മാധ്യമപ്രവര്‍ത്തകയെന്ന പേരില്‍ സിനിമാ രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമായി സുപ്രിയയ്ക്ക് മാറാന്‍ കഴിഞ്ഞു ഈ 5 വര്‍ഷക്കാലത്ത് എന്നതും ഈ വിജയത്തിന്റെ തിളക്കം കൂട്ടുന്നു.


Dhanam News Desk
Dhanam News Desk  
Next Story
Share it