
മലയാള സിനിമ മേഖലയില്‍ ഏറെ കരുതലോടെ മുന്നേറുന്ന നടനാണ് പൃഥ്വിരാജ്. നടനായി മലയാള സിനിമയിലെത്തിയ അദ്ദേഹം അഭിനയത്തിലൂടെയും ഒടുവില്‍ ലൂസിഫര്‍ സംവിധാനം ചെയ്തും നമ്മെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം നായക നടനായി അഭിനയിച്ച കോള്‍ഡ് കേസ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനിരിക്കെ ഈ അത്ഭുതം വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കാണികള്‍. പക്ഷേ, പൃഥ്വിരാജെന്ന നടന് ഇതൊരു പരീക്ഷണവും കൂടിയാണ്, കാരണം അദ്ദേഹത്തിന്റെ ആദ്യത്തെ ഒടിടി റിലീസ് ചിത്രമെന്നത് തന്നെ.
ഇത്രയും കാലം തിയററ്റിക്കല്‍ അനുഭവം കാഴ്ചക്കാര്‍ക്ക് സമ്മാനിച്ച ഒരു നടന്റെ സിനിമ ഒടിടിയിലൂടെ കാണികളിലേക്കെത്തുമ്പോള്‍ അതെങ്ങനെ ഏറ്റെടുക്കമെന്നത് കാത്തിരുന്ന് കാണേണ്ടിവരും. എന്നാല്‍ ആമസോണ്‍ പ്രൈമില്‍ കോള്‍സ് കേസിന്റെ ടെയ്‌ലറിന് ലഭിച്ച സ്വീകാര്യത പ്രതീക്ഷകളാണ് നല്‍കുന്നത്. പൃഥ്വിരാജ് എസിപി സത്യരാജായി എത്തുന്ന കോള്‍ഡ് കേസ് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ്. ഒരേസമയം പോലിസ് ഇന്‍വെസ്റ്റിഗേഷനും ജേണലിസ്റ്റ് ഇന്‍വെസ്റ്റിഗേഷനും നടത്തുന്ന കഥയാണ് ചിത്രം പറയുന്നത്. കാണികളെ ത്രില്ലടിപ്പിക്കുന്ന ഈ ചിത്രത്തിന് ദൃശ്യം 2 വിന് ലഭിച്ച സമാനമായ വരവേല്‍പ്പ് ഒടിടിയിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. കൂടാതെ ചിത്രത്തിന് സബ്‌ടൈറ്റില്‍ നല്‍കിയതും മറ്റ് ഭാഷകളിലും പ്രതിരാജിന് ആരാധകരുള്ളതും കാണികളുടെ എണ്ണം കൂട്ടിയേക്കും.
നിലവില്‍ 80 ഓളം മലയാള ചിത്രങ്ങളാണ് റിലിസിനായി കാത്തിരിക്കുന്നത്. തിയറ്ററുകള്‍ തുറന്നാല്‍ തന്നെ അന്‍പത് ശതമാനത്തോളം സീറ്റുകളില്‍ മാത്രമാണ് കാണികളെ അനുവദിക്കുന്നത്. എങ്കിലും 20 ശതമാനത്തോളം പേര്‍ മാത്രമാണ് തിയറ്ററുകളിലേക്ക് എത്തുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കോവിഡ് മൂന്നാം തരംഗവുമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ലാഭം നോക്കാതെ ഒടിടി റിലീസിനാണ് മിക്ക ചിത്രങ്ങളും ഒരുങ്ങുന്നത്. കേരളത്തിനപ്പുറം 35 ലക്ഷത്തോളം വരുന്ന മലയാളി എന്‍ആര്‍ഐ മലയാളികളാണ് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉപഭോക്താക്കള്‍. ഇതും വലിയ കാഴ്ചാസമൂഹത്തെ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നു. എങ്കിലും ചിത്രങ്ങളുടെ വിഷയവും കണ്ടന്റുകളും കാണികളെ സ്വാധീനിക്കും. ദൃശ്യം 2 വിന്റെ സ്വീകാര്യതയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നതും കണ്ടന്റിലെ സവിശേഷതയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine