ജപ്പാനിലും ആറാടി ആര്‍.ആര്‍.ആര്‍; ഒരാഴ്ച്ചയ്ക്കുള്ളില്‍ നേടിയത് റെക്കോര്‍ഡ് കളക്ഷന്‍

ഇന്ത്യയില്‍ ബോക്സോഫീസ് കളക്ഷനുകള്‍ കാറ്റില്‍പ്പറത്തി കോടികള്‍ വാരിയ രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ വിദേശത്തും അതിശയിപ്പിക്കുന്ന കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ജപ്പാനില്‍ സിനിമ പ്രദര്‍ശനം തുടങ്ങി ഒരാഴ്ച്ച പിന്നിടുമ്പോള്‍ 73 മില്ല്യണ്‍ ജാപ്പനീസ് യെന്‍ (495,000 ഡോളര്‍) ആണ് സിനിമ കളക്ട് ചെയ്തിരിക്കുന്നത്.

ഇതോടെ ജപ്പാനില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ആര്‍.ആര്‍.ആര്‍ മുന്‍നിരയിലെത്തി. തെലുങ്ക് നടന്മാരായ ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍, ബോളിവുഡ് നടി ആലിയ ബട്ട് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചവര്‍.

ഒക്ടോബര്‍ 21നാണ് സിനിമ ജപ്പാനില്‍ പ്രദര്‍ശനം ആരംഭിച്ചത്. ജപ്പാനിലെ 40 നഗരങ്ങളിലായി 200 സ്‌ക്രീനുകളിലും 30 ഐ മാക്സ് തിയേറ്ററുകളിലുമാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. സിനിമയുടെ പ്രൊമോഷനു വേണ്ടി സംവിധായകന്‍ എസ്.എസ് രാജമൗലി, നടന്‍മാരായ രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു. 2022 മാര്‍ച്ച് മാസം റിലീസ് ചെയ്ത സിനിമ 1100 കോടി രൂപയിലധികം ഇതിനോടകം കളക്ട് ചെയ്തിട്ടുണ്ട്.

Related Articles

Next Story

Videos

Share it