എസ്ആര്‍കെ ബ്രാന്‍ഡില്‍ ഒടിടി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് കിംഗ് ഖാന്‍

പുതിയ ഒടിടി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ (Shah Rukh Khan) . അദ്ദേഹത്തിന്റെ തന്നെ ചുരുക്കെഴുത്ത് ഉള്‍പ്പെടുത്തി എസ്ആര്‍കെ + എന്ന പേരിലാണ് ഷാരുഖ് ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങലിലൂടെ എസ്ആര്‍കെ പ്ലസിന്റെ ലോഗോയും ഷാരൂഖ് ഖാന്‍ പങ്കുവെച്ചു. ഒടിടി ലോകത്ത് എന്തൊക്കെയോ നടക്കാന്‍ പോവുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

എന്നാല്‍ ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇത് ആദ്യമായാണ് ഇന്ത്യയിലെ ഒരു സൂപ്പര്‍ താരം ഒടിടി മേഖലയിലേക്ക് എത്തുന്നത്. നിലവില്‍ റെഡ് ചിലീസ് എന്റെര്‍ടെന്‍മെന്റ്‌സ് എന്ന പേരില്‍ ഷാരുഖ് ഖാന് മീഡിയ കമ്പനി ഉണ്ട്. കൂടാതെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളില്‍ ഒരാളുമാണ്. ബ്രാന്‍ഡ് മൂല്യത്തില്‍ രാജ്യത്തെ സെലിബ്രേറ്റികളില്‍ അഞ്ചാമതാണ് 56-കാരനായ ഷാരൂഖ് ഖാന്‍. 5000 കോടിക്ക് മുകളിലാണ് താരത്തിന്റെ ആസ്ഥി.
2018ല്‍ തീയേറ്ററില്‍ എത്തിയ സീറോ ആണ് ഷാരൂഖിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ പഠാന്‍ 2023 ജനുവരി 25ന് ആണ് റിലീസ് ചെയ്യുക. തുടര്‍ച്ചയായ പരാജങ്ങളെ തുടര്‍ന്ന് സനിമയില്‍ നിന്ന് ഷാരൂഖ് ഖാന്‍ നീണ്ട ഇടവേള എടുത്തിരുന്നു.


Related Articles

Next Story

Videos

Share it