പൃഥ്വിരാജിനെ കടത്തിവെട്ടി വിക്രം, ഒരാഴ്ചക്കിടെ നേടിയത് 225 കോടി

വിക്രമിന്റെ അഞ്ചാം ദിവസത്തെ കലക്ഷന്‍ 25 കോടി രൂപയാണ്
പൃഥ്വിരാജിനെ കടത്തിവെട്ടി വിക്രം, ഒരാഴ്ചക്കിടെ നേടിയത് 225 കോടി
Published on

ജൂണ്‍ മൂന്നിന് തിയറ്ററുകളിലെത്തിയ ലോകേഷ് കനകരാജ് (lokesh kanagaraj) സംവിധാനം ചെയ്ത വിക്രം ഒരാഴ്ചക്കിടെ നേടിയത് 225 കോടി രൂപ. കമല ഹാസന്‍ (Kamal Haasan) നായകനായ വിക്രം, അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജിനെ (Prithviraj) പിന്നിലാക്കിയാണ് കുതിക്കുന്നത്. പൃഥ്വിരാജിന് ഇതുവരെയായി 44 കോടി രൂപ മാത്രമാണ് നേടാനായത്.

120 കോടി മുതല്‍ മുടക്കില്‍ രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനും ഒരുക്കിയ വിക്രമിന്റെ ഒടിടി സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ നേരത്തെ തന്നെ 200 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു. തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിക്കുന്ന വിക്രമിന്റെ അഞ്ചാം ദിവസത്തെ കലക്ഷന്‍ 25 കോടി രൂപയാണ്. അതേസമയം, വെറും നാല് കോടി രൂപ മാത്രമാണ് അക്ഷയ് കുമാറിന്റെ ചിത്രത്തിന് അഞ്ചാം ദിവസം നേടാനായത്. 250 കോടി രൂപ ചെലവിലാണ് പൃഥിരാജ് നിര്‍മിച്ചിരിക്കുന്നത്. രാജ്യത്തുടനീളമായി 4,500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

ആദ്യം ദിവസം വിക്രം (Vikram Movie Collection) 34 കോടി കലക്ഷന്‍ നേടിയപ്പോള്‍ 10 കോടി മാത്രമാണ് പൃഥ്വിരാജിന് നേടാനായത്. സോനു സൂദ്, മാനുഷി മില്ലാര്‍, സഞ്ജയ് ദത്ത് എന്നിവരാണ് പൃഥ്വിരാജില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. കമലഹാസന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന വിക്രത്തില്‍ സൂര്യ, വിജയ് സേതുപതി എന്നിവരാണ് വില്ലന്മരായി എത്തുന്നത്. കൂടാതെ, മലയാളികളുടെ പ്രിയ താരമായ ഫഹദ് ഫാസിലും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com