'വിരുഷ്‌ക' കോവിഡ് സഹായനിധിയിലേക്ക് കോടികളുടെ പ്രവാഹം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും പത്‌നിയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും ചേര്‍ന്ന് കോവിഡ് സഹായധന സമാഹരണത്തിന് തുടക്കമിട്ട പദ്ധതിയിലേക്ക് ഇതുവരെ ലഭിച്ചത് അഞ്ച് കോടിയിലേറെ രൂപ. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ Ketto മുഖേനയാണ് വിരാട് കോലിയും അനൗഷ്‌ക ശര്‍മയും ധനസമാഹരണം നടത്തുന്നത്. ഇതിന് മുന്നോടിയായി രണ്ട് കോടി രൂപ ഇവര്‍ സംഭാവന നല്‍കിയിരുന്നു. Ketto വെബ്‌സൈറ്റ് വഴി 18,422 സംഭാവനയിലൂടെ 5.74 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. InThisTogether എന്ന ഹാഷ്്ടാഗ് ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്.

മെയ് ഏഴുമുതല്‍ ഏഴുദിവത്തേക്കാണ് ക്യാംപെയ്ന്‍. ഏഴ് ദിവസം കൊണ്ട് ഏഴ് കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. തങ്ങളുടെ പദ്ധതിക്ക് പിന്തുണ നല്‍കിയതിന് വിരാട് കോലിയും അനുഷ്‌കയും സമൂഹ മാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.

ഇങ്ങനെ സമാഹരിക്കുന്ന പണം എസിടി ഗ്രാന്റ്‌സ് എന്ന ഏജന്‍സി വഴി വിനിയോഗിക്കാനാണ് തീരുമാനം. ഓക്‌സിജന്‍ വിതരണം, ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയ്ക്കായി വിനിയോഗിക്കും.


Related Articles

Next Story

Videos

Share it