ഓഡിയോ കാലം മുന്നില്‍ കണ്ട് ബ്ര്യൂ
ഇന്നവേഷന്‍
ആകാശവാണിയെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലം ഓര്‍മയില്ലെ? പാട്ടുകളും വാര്‍ത്തകളും നാടകവുമൊക്കെ കേട്ടുമാത്രം അറിഞ്ഞിരുന്ന നാളുകള്‍. ആ കാലത്തിലേക്ക് വീണ്ടും തിരിച്ചു പോവുകയാണ് നമ്മള്‍ എന്നാണ് പോഡ്കാസ്റ്റുകളുടെ സ്വീകാര്യത തെളിയിക്കുന്നത്. വിദേശങ്ങളിലെ ഈ ട്രെന്‍ഡ് കേരളത്തിലേക്കും കൊണ്ടു വരികയാണ് മിനിമലിസ്റ്റര്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. ബ്ര്യു എന്ന പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രീയേറ്റേഴ്‌സിനെയാണ് ഇവര്‍ ഒരുമിപ്പിക്കുന്നത്. നിലവില്‍ ഏഴു ലക്ഷത്തോളം പോഡ്കാസറ്റുകള്‍ ബ്ര്യൂവിലുണ്ട്.പ്ലേ സ്റ്റോറിലും ആപ്പിള്‍സ്റ്റോറിലും ഇപ്പോള്‍ ബ്ര്യു ആപ്പ് ലഭ്യമാണ്.
ഫണ്ടിംഗ്
സിലിക്കണ്‍വാലിയിലെ പ്രമുഖ നിക്ഷേപകരായ വൈകോമ്പിനേറ്റര്‍ (വൈസി) ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ബ്ര്യൂവില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു കമ്പനിക്ക് വൈസി ഫണ്ട് ചെയ്യുന്നത്. 1.50 ലക്ഷം ഡോളറാണ് ഇവരുടെ നിക്ഷേപം.
അംഗീകാരം
കഴിഞ്ഞ വര്‍ഷത്തെ പ്രോഡക്ട് ഹണ്ടിന്റെ ഫിന്‍ടെക് പ്രോഡക്ട് ഓഫ് ദി ഇയര്‍ ആയി ബൈ മി എ കോഫി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആറു മാസം മുന്‍പ് വൈകോമ്പിനേറ്റര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് ആക്‌സിലറേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള ക്ഷണവും ബ്ര്യൂവിന് ലഭിച്ചിരുന്നു.
ലക്ഷ്യം
ലോകമെമ്പാടുമുള്ള ചെറുതും വലുതുമായ ക്രീയേറ്റേഴ്‌സിന് ഒരു വരുമാനമാര്‍ഗമുണ്ടാക്കികൊടുക്കുകയും അതുവഴി ക്രിയേറ്റേഴ്‌സിനെ ശാക്തീകരിക്കുകയുമാണ് ബ്ര്യൂവിന്റെ ലക്ഷ്യം.
തുടക്കം
കോഴിക്കോട് സ്വദേശികളായ ജിജോ സണ്ണി, ജോസഫ് സണ്ണി, അലീഷ ജോണ്‍ എന്നിവരാണ് മിനിമലിസ്റ്ററിന്റെ സാരഥികള്‍. ‘ബൈ മി എ കോഫി ഡോട്ട് കോം’ എന്നൊരു വെബ്‌സൈറ്റായിരുന്നു ആദ്യം തുടങ്ങിയത്. ഓഡിയോ പോഡ്കാസ്റ്റിംഗിന്റെ സാധ്യത മനസിലാക്കി നാലു മാസം മുമ്പാണ് ഇവര്‍ ബ്ര്യൂവിന് തുടക്കമിട്ടത്. യുകെ, യുഎസ് എന്നിവിടങ്ങളിലും കമ്പനിക്ക് ഓഫീസുകളുണ്ട്.