പാചകത്തില്‍ ആഗോള രുചിയറിഞ്ഞ്…

ഇന്നവേഷന്‍

പേറ്റന്റ് നേടിയ റിലേഷണല്‍ ഇന്റലിജന്റ് ടെക്‌നോളജി ഉപയോഗപ്പെടുത്തി നൂതനമായ ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കുകയാണ് റിയാഫൈ ടെക്‌നോളജീസ്. നിരവധി ഡാറ്റകള്‍ പ്രയോജനപ്പെടുത്തി ഉപയോക്താവിന്റെ താല്‍പ്പര്യം മനസിലാക്കിയെടുക്കുകയും അതിനനുസരിച്ചുള്ള ഫീഡ് നല്‍കുകയും ചെയ്യുന്ന സൗകര്യമാണ് ഈ ടെക്‌നോളജി നല്‍കുന്നത്. ഫുഡ്, ഫൊട്ടോഗ്രാഫി, വെല്‍ത്ത് & ഫിറ്റ്‌നസ് മേഖലകളില്‍ നിരവധി മൊബീല്‍ ആപ്ലിക്കേഷനുകള്‍ റിയാഫൈ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുക്ക് ബുക്ക് റെസിപ്പീസ് അതിലൊന്നാണ്. ലോകത്ത് 160 രാജ്യങ്ങളിലായി 56 ലക്ഷം പേര്‍ അത് ഉപയോഗിക്കുന്നു. 2.6 കോടി ആളുകളില്‍ ആപ്പ് എത്തിയെന്നാണ് കണക്ക്. മാജിക് വാള്‍ എന്ന നൂതനമായ സോഫ്റ്റ്‌വെയറാണ് മറ്റൊരു ഉല്‍പ്പന്നം. മേ എന്ന പേരിലുള്ള ഫോട്ടോ ബ്യൂട്ടിഫിക്കേഷന്‍ ആപ്പ്, ല്യൂണ്‍ എന്ന ഫോട്ടോ ഫ്രെയിം ആപ്പ് തുടങ്ങിയവും റിയാഫൈ പുറത്തിറക്കിയവയാണ്. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ് റിയാഫൈ നടത്തിവരുന്നത്.

ഫണ്ടിംഗ്

തുടക്കത്തില്‍ സ്വയം ഫണ്ടു ചെയ്താണ് സംരംഭം തുടങ്ങിയത്. പരസ്യങ്ങളും സബ്‌സ്‌ക്രിപ്ഷനുമാണ് പ്രധാന വരുമാന മാര്‍ഗം. ഇനി വലിയ ലക്ഷ്യങ്ങള്‍ മുന്നിലുണ്ട്. അതിനായി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പുറത്തു നിന്ന് ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.

അംഗീകാരങ്ങള്‍

കഴിഞ്ഞ നാലു വര്‍ഷം തുടര്‍ച്ചയായി ഗൂഗ്ള്‍ പാര്‍ട്ണറാണ് റിയാഫൈ ടെക്‌നോളജീസ്. മാത്രമല്ല ഗൂഗ്ള്‍ ഐ/ഒ എന്ന രാജ്യാന്തര കണ്‍വെന്‍ഷനില്‍ നിരവധി തവണ ഫീച്ചര്‍ ചെയ്യപ്പെടാനും ഈ സംരംഭത്തിന് കഴിഞ്ഞു. ലോകത്തെ തന്നെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് ടിവി കുക്കിംഗ് ആപ്പ് എന്ന അംഗീകാരം കൂടിയുണ്ട് കുക്ക് ബുക്കിനെന്ന് ഇതിന്റെ സാരഥികള്‍ പറയുന്നു. ഗൂഗ്‌ളിന്റെ ടോപ്പ് ഡെവലപ്പേഴ്‌സ് ബാഡ്ജ് ലഭിച്ചിട്ടുണ്ട്.

ലക്ഷ്യം

ഡിജിറ്റല്‍ വെല്‍നെസ് മേഖലയിലേക്ക് കൂടി കടക്കാനൊരുങ്ങുകയാണ് റിയാഫൈ. ഹാപ്പി ഹോം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്കാണ് റിയാഫൈ ടെക്‌നോളജീസിന്റെ യാത്ര.

തുടക്കം

2013 ല്‍ സഹപാഠികളായ ജോസഫ് ബാബു, ജോണ്‍ മാത്യു, നീരജ് മനോഹര്‍, ശ്രീനാഥ് കരിപ്പുരത്ത്, ബിനോയ് ജോസഫ്, ബെന്നി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് സംരംഭത്തിന് തുടക്കമിട്ടത്. പഠന സമയത്ത് തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് റിലേഷണല്‍ ഇന്റലിജന്റ്.

Related Articles
Next Story
Videos
Share it