എയ്ഞ്ചല്‍ നിക്ഷേപം സ്വന്തമാക്കി മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനി 'ഒറാവ്കോ'

മെട്രോ നഗരങ്ങള്‍ക്ക് പുറമെ ജി.സി.സി. രാജ്യങ്ങളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും സ്ഥാപകര്‍ വ്യക്തമാക്കി.
എയ്ഞ്ചല്‍ നിക്ഷേപം സ്വന്തമാക്കി മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനി 'ഒറാവ്കോ'
Published on: 

മലയാളി യുവാക്കളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ 'ഒറാവ്കോ' എയ്ഞ്ചല്‍ നിക്ഷേപം സ്വന്തമാക്കി. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ കീഴില്‍ ബെംഗളുരു ആസ്ഥാനമായി 2022ല്‍ അനസ് സെയ്ദ്മുഹമ്മദ്, രാജീവ് രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സംരംഭം ആരംഭിച്ചത്.

റീട്ടെയില്‍ മേഖലയിലെ ബില്ലിംഗ് സംവിധാനത്തെ അടിമുടി പരിഷ്‌കരിക്കുന്നതും, ഉപയോക്താക്കള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ സ്വയം ബില്ലിംഗ് നടത്തി സെല്‍ഫ് ചെക്കൗട്ട് സാധ്യമാക്കുന്നതുമായ എ.ഐ അധിഷ്ടിത സോഫ്റ്റ് വെയറാണ് ഒറാവ്കോയുടെ പ്രധാന സേവനം.

ഈ മൂലധന ലഭ്യതയിലൂടെ ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ക്ക് പുറമെ ജി.സി.സി. രാജ്യങ്ങളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും സ്ഥാപകര്‍ വ്യക്തമാക്കി.

നിലവില്‍ ബെംഗളുരുവിന് പുറമെ പാലക്കാട്ടും ഓഫീസ് സാന്നിധ്യമുണ്ട് കമ്പനിക്ക്. 'ഒറിയ' എന്ന പേരില്‍ കമ്പനി വികസിപ്പിച്ച എ.ഐ അധിഷ്ഠിത ആശയവിനിമയ സോഫ്റ്റ്‌വെയറും കമ്പനി പുറത്തിറക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com