
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ആശയങ്ങള്‍ പരീക്ഷിക്കാനുള്ള അന്തരീക്ഷമൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പുതിയ നയം രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. പുതിയ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ ചെറിയ അളവില്‍ സുരക്ഷിതമായി പരീക്ഷിക്കാനും പിന്നീട് സ്‌കെയില്‍അപ്പ് ചെയ്ത് വലിയ രീതിയിലേക്ക് മാറ്റാനും സഹായിക്കുന്ന സാന്‍ഡ്‌ബോക്‌സ് അന്തരീക്ഷം രണ്ടുമാസത്തിനുള്ളില്‍ ഒരുക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.
സര്‍ക്കാര്‍ നിയന്ത്രണങ്ങളോ നിയമപരമായ പ്രശ്‌നങ്ങളോ ഇല്ലാതെ സുരക്ഷിതമായി സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള നിയന്ത്രിത അന്തരീക്ഷത്തെയാണ് സാന്‍ഡ്‌ബോക്‌സ് എന്ന് വിളിക്കുന്നത്. ഇതിലൂടെ നിലവിലെ സംവിധാനങ്ങളെ ബാധിക്കാതെ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കാനും പിഴവുകള്‍ തിരുത്താനും മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ ആവശ്യങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളെ പ്രയോജനപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മന്ത്രി വിശദീകരിക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇന്ത്യന്‍ റെയില്‍വേ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സേവനം തേടുന്നുണ്ട്. ഇതിന് മികച്ച ഫലമാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ സ്റ്റാര്‍ട്ടപ്പ്‌സ് ഫോര്‍ റെയില്‍വേയ്‌സ് സംവിധാനത്തില്‍ 3,166 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മെയ് വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 131 വര്‍ക്ക്‌ഷോപ്പുകള്‍ ഇന്ത്യന്‍ റെയില്‍വേ ഇതിനായി സംഘടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ 23 ഇന്നോവേഷന്‍ പദ്ധതികള്‍ക്കായി 11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
തദ്ദേശീയമായി നിര്‍മിച്ച ആദ്യ സെമി കണ്ടക്ടർ ചിപ്പ് ഇക്കൊല്ലം പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു. 28 മുതല്‍ 90 നാനോമീറ്റര്‍ വരെ റേഞ്ചിലുള്ള ചിപ്പായിരിക്കുമിത്. ഓട്ടോമൊlatest malayalam business newsബൈല്‍, ടെലികമ്യൂണിക്കേഷന്‍സ്, പവര്‍ സിസ്റ്റം, റെയില്‍വേ സാങ്കേതിക വിദ്യ എന്നിവയില്‍ ഉപയോഗിക്കാനാണ് ഈ ചിപ്പുകള്‍ ഉപയോഗിക്കുക. സെമി കണ്ടക്ടർ നിര്‍മാണത്തിനുള്ള ആറ് ഫാബ്രിക്കേഷന്‍ യൂണിറ്റുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
Indian Railways to launch a startup sandbox policy to encourage innovation and pilot tech-driven solutions within the railway ecosystem.
Read DhanamOnline in English
Subscribe to Dhanam Magazine