കേരള സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ 1000 കോ​ടി നി​ക്ഷേ​പിക്കാൻ ഫണ്ടിംഗ് ഏജൻസികൾ

കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ൽ 1,000 കോ​​​ടി​ രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം നടത്താൻ തയ്യാറായി മുന്നോട്ടുവന്ന നാ​​​ല് ഏഞ്ച​​​ൽ, വെ​​​ഞ്ച്വ​​​ർ ക്യാ​​​പി​​​റ്റ​​​ൽ (​വി​​​സി)​ ഫ​​​ണ്ടിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തിട്ടുണ്ടെന്ന് സം​​​സ്ഥാ​​​ന ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്കർ.

സീ​​​ഡിം​​​ഗ് കേ​​​ര​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യിട്ടെത്തിയ നൂ​​​റി​​​ലേ​​​റെ ഏ​​​ജ​​​ൻ​​​സി​​​ക​​​ളിൽ നിന്നാണ് നാലുപേരെ തെരഞ്ഞെടുത്തത്. യൂ​​​ണി​​​കോ​​​ണ്‍ ഇ​​​ന്ത്യ വെ​​​ഞ്ച്വേ​​​ഴ്സ്, ഇ​​​ന്ത്യ​​​ൻ ഏ​​​ഞ്ചൽ നെ​​​റ്റ്‌വ​​​ർ​​​ക്ക്, എ​​​ക്സീ​​​ഡ് ഇ​​​ല​​​ക്‌ട്രോ​​​ണ്‍ ഫ​​​ണ്ട്, സ്പെ​​​ഷ​​​ലി ഇ​​​ൻ​​​സെ​​​പ്റ്റ് ഫ​​​ണ്ട് എ​​​ന്നി​​​വ​​​യാ​​​ണ് തെ​​​ര​​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ.

അ​​​ടു​​​ത്ത നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ വാ​​​ഗ്ദാ​​​നം ചെ​​​യ്ത തു​​​ക​​​യു​​​ടെ 25 ശ​​​ത​​​മാ​​​ന​​​മെ​​​ങ്കി​​​ലും നി​​​ക്ഷേ​​​പം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന​​​താ​​​ണ് ക​​​രാ​​​ർ.

അ​​​ടു​​​ത്ത നാ​​​ല് വ​​​ർ​​​ഷ​​​ത്തേ​​​ക്കു 60 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു വ​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​ത് ഇ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി തു​​​ക നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റാ​​​യ​​​വ​​​രി​​​ൽ​​നി​​​ന്നാ​​​ണ് താ​​​ത്​​​പ​​​ര്യ​​​പ​​​ത്രം ക്ഷ​​​ണി​​​ച്ച​​​ത്.

കൂടുതൽ അറിയാം: സ്റ്റാർട്ടപ്പ് തുടങ്ങണോ? ഇതാ ഫണ്ടിംഗ് ലഭിക്കാനുള്ള മാർഗങ്ങൾ

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it