

യുണൈറ്റഡ് നേഷന്‍സിന്റെ (UN) ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) സംഘടിപ്പിക്കുന്ന ആക്സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് കേരളത്തിലെ സ്റ്റാര്‍ട്ടപ്പായ ഫാര്‍മേഴ്സ് ഫ്രഷ് സോണിനെ (FarmersFZ) തിരഞ്ഞെടുത്തു.
വയലുകളില്‍ നിന്ന് വീടുകളിലേക്ക്
വിളവെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ വയലുകളില്‍ നിന്ന് വീടുകളിലേക്ക് ആരോഗ്യകരവും ഉയർന്ന ഗുണനിലവാരമുള്ളതും കീടനാശിനി രഹിതവുമായ പച്ചക്കറികളും പഴങ്ങളും എത്തിച്ചുനല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ് ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍. ഇത് ഗ്രാമീണ കര്‍ഷകരും നഗരത്തിലെ ഉപയോക്താക്കളും തമ്മിലുള്ള വിടവ് നികത്തുന്നു.നിലവില്‍ കേരളത്തിലെ മൂന്ന് ലക്ഷത്തിലധികം ഉപയോക്താക്കളെയും 2,000 ൽ അധികം കര്‍ഷകരെയും ഇത് ബന്ധിപ്പിക്കുന്നുണ്ട്.
ലക്ഷ്യം സുസ്ഥിര വികസനം
യു.എന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നതാണ് ഈ ആക്സിലറേറ്റര്‍ പ്രോഗ്രാമിന്റെ ലക്ഷ്യം. ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് ലോകമെമ്പാടുമുള്ള 12 അഗ്രി-ഫുഡ് സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയിലാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (KSUM) കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ആസ്ഥാനമായുള്ള ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ ഇടം പിടിച്ചത്. കമ്പനിയുടെ സി.ഇ.ഒ .പി.എസ്. പ്രദീപ് അടുത്ത മാസം റോമില്‍ നടക്കുന്ന യു.എന്‍ ചടങ്ങില്‍ പങ്കെടുക്കും. 'ആക്സിലറേറ്റര്‍ പ്രോഗ്രാമിലേക്ക്' യോഗ്യത നേടിയ ഇന്ത്യയിലെ രണ്ട് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine